Monday, October 26, 2026
News99 Kerala

കക്കാടംപൊയിലിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞഅപകടത്തിൽ മരിച്ചത് മാറാട് സ്വദേശി സായന്ത്*

Logo
Top Story October 26, 2026 | 04:52 AM
News Image

കോഴിക്കോട്: കൂടരഞ്ഞി–കക്കാടംപൊയിൽ പാതയിലെ പീടികപ്പാറയ്ക്ക് സമീപം ഓപ്പൺ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോഴിക്കോട് മാറാട് വാട്ടർ ടാങ്കിന് സമീപം അണ്ടേത്തോടത്ത് സായന്ത് (25) ആണ് മരിച്ചത്. അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റിരുന്നു

കക്കാടംപൊയിൽ സന്ദർശനത്തിനായി മാറാട് സ്വദേശികളായ എട്ടുപേർ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പീടികപ്പാറയ്ക്ക് സമീപം വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ അരുൺ, സൂരജ്, ആദർശ്, മിഥുൻ, അമിത്, ആകാശ്, അഷ്റഫ് എന്നിവരെ കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്

അപകടത്തിൽ മരിച്ച മാറാട് സ്വദേശി സായന്ത് പരേതനായ സുരേഷന്റെ മകനാണ്
അമ്മ: ശ്രീലത. സഹോദരി: സ്നേഹ.

Comments
Please Login to comment.
LATEST NEWS
കക്കാടംപൊയിലിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞഅപകടത്തിൽ മരിച്ചത് മാറാട് സ്വദേശി സായന്ത്*
എസ് എം എ കുട്ടികളുടെ മരുന്ന് മാറ്റം ശാസ്ത്രീയ ഫലം വരുന്നത് വരെ നിർത്തി വെക്കണം, പഴയ മരുന്ന് തുടരണം, എല്ലാ ജില്ലയിലും പരിശോധന വേണം - കേരള ഡെവലപ്മെന്റ് ഫോറം
സ്കൂട്ടർ ഇടിച്ച് കാൽ നട യാത്രക്കാരിയായ വയോധിക മരിച്ചു
ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് സമര ജ്വാലകൾ പടരട്ടെ
കൊയിലാണ്ടിയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു