Sunday, October 25, 2026
News99 Kerala

താനൂരിൽ തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങിൻ കഷ്ണം തലയിൽ വീണ് തൊഴിലാളി മരിച്ചു

Logo
Editors Pick October 05, 2026 | 09:53 AM
News Image


താനൂർ: തെങ്ങ് മുറിക്കുന്നതിനിടെ തലയിലേക്ക് തെങ്ങിൻ കഷ്ണം വീണ് തൊഴിലാളി ദാരുണമായി മരിച്ചു. കുണ്ടുങ്ങൽ താമരക്കുളം ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോൽക്കണ്ടത്തിൽ സുബ്രഹ്മണ്യൻ (മണി - 58) ആണ് മരിച്ചത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. തെങ്ങ് മുറിക്കുന്ന ജോലിക്കിടയിൽ അപ്രതീക്ഷിതമായി തലയിലേക്ക് തെങ്ങിൻ കഷ്ണം പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുബ്രഹ്മണ്യനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ഷീല. മക്കൾ: ഷിബിൻ, സുബിഷ. മരുമകൻ: ജിജീഷ്
സുബ്രഹ്മണ്യന്റെ സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഒട്ടുംപുറം ശ്മശാനത്തിൽ നടക്കും.

Comments
Please Login to comment.
LATEST NEWS
എസ് എം എ കുട്ടികളുടെ മരുന്ന് മാറ്റം ശാസ്ത്രീയ ഫലം വരുന്നത് വരെ നിർത്തി വെക്കണം, പഴയ മരുന്ന് തുടരണം, എല്ലാ ജില്ലയിലും പരിശോധന വേണം - കേരള ഡെവലപ്മെന്റ് ഫോറം
സ്കൂട്ടർ ഇടിച്ച് കാൽ നട യാത്രക്കാരിയായ വയോധിക മരിച്ചു
ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് സമര ജ്വാലകൾ പടരട്ടെ
കൊയിലാണ്ടിയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി