കടുത്ത വൈദ്യുതി പ്രതിസന്ധി: കൂടിയ വിലയ്ക്കായാലും വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനം.
Editors Pick
September 14, 2026 | 09:23 AM
സംസ്ഥാനത്ത് നിലനിൽക്കുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കൂടിയ വിലയ്ക്കായാലും വൈദ്യുതി വാങ്ങാൻ സർക്കാർ ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിചിരിക്കുന്നു . പണമല്ല, തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കുക എന്നതിനാണ് നിലവിൽ മുൻഗണന നൽകിയിരിക്കുന്നത് . കിട്ടാവുന്ന എല്ലാ മാർഗങ്ങളിലൂടെയും വൈദ്യുതി എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കിയത്.
കേന്ദ്ര സ്ഥാപനമായതിനാൽ എൻടിപിസിയുമായി കരാറിലേർപ്പെടുന്നതിൽ മറ്റ് നിയമതടസ്സങ്ങളോ ആക്ഷേപങ്ങളോ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ ഉണ്ടായത്. മുൻപ് യൂണിറ്റിന് 4.29 രൂപ നിരക്കിൽ ലഭ്യമായിരുന്ന 465 മെഗാവാട്ട് വൈദ്യുതിയുടെ ദീർഘകാല കരാർ റദ്ദാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ആ കരാർ നിലനിന്നിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. കരാർ റദ്ദാക്കിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് അന്നത്തെ സർക്കാരിന് പിന്നീട് മനസ്സിലായെങ്കിലും നടപടികൾ വൈകിപ്പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
Comments