Sunday, October 25, 2026
News99 Kerala

വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനാവില്ല': മന്ത്രി സണ്ണി ജോസഫ്

Logo
Editors Pick September 12, 2026 | 08:31 AM
News Image
സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുൻ സർക്കാരിന്റെ കാലത്ത് ദീർഘവീക്ഷണമില്ലാതെ തീരുമാനങ്ങൾ എടുത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത് . പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാൻ കഴിയില്ലെന്നും ദീർഘകാല പദ്ധതികൾ മാത്രമാണ് ഇതിന് ശാശ്വത പരിഹാരമെന്നും മന്ത്രി പറഞ്ഞിരിക്കുന്നത്.

​ആര്യാടൻ മുഹമ്മദ് മന്ത്രിയായിരുന്ന കാലത്ത് ഒരു യൂണിറ്റിന് 4.29 രൂപ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നതിനുള്ള കരാർ ഉണ്ടാക്കിയിരുന്നത് . എന്നാൽ മുൻ സർക്കാർ ഇത് റദ്ദാക്കിയിരുന്നു . ഇതിന് പുറമെ കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 530 മെഗാവാട്ട് വൈദ്യുതി മുൻ സർക്കാർ കടമായി വാങ്ങിയിരുന്നത് . ഈ വൈദ്യുതി ഇപ്പോൾ ദിവസേന തിരികെ നൽകിക്കൊണ്ടിരിക്കുകയാണ്. റദ്ദാക്കിയ 465 മെഗാവാട്ടും തിരികെ നൽകുന്ന 530 മെഗാവാട്ടും ചേരുമ്പോൾ ഏകദേശം ആയിരം മെഗാവാട്ടിന്റെ കുറവാണ് നിലവിൽ സംസ്ഥാനത്തുള്ളത്. പ്രതിസന്ധിയുടെ യഥാർത്ഥ കാരണക്കാർ മുൻ സർക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരിക്കുന്നത്.

​വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന് മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയിരികുന്നത് . ഹ്രസ്വകാല പരിഹാരമായി പവർ എക്സ്ചേഞ്ചുകളിൽ നിന്ന് വൈദ്യുതി വാങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിലും അഖിലേന്ത്യാ തലത്തിൽ തന്നെ പ്രതിസന്ധിയുള്ളതിനാൽ ആവശ്യത്തിന് വൈദ്യുതി ലഭിക്കുന്നില്ല. ടെൻഡറുകൾ വിളിച്ചും കേന്ദ്രത്തെ സമീപിച്ചും വൈദ്യുതി വാങ്ങാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ വേനൽക്കാലത്ത് 118 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. വരും വേനൽക്കാലത്ത് ഉപയോഗം ഇതിലും കൂടുമെന്നതിനാൽ ഗുരുതരമായ പ്രതിസന്ധിയാണ് മുന്നിലുള്ളതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയത് . എങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ് കൂട്ടിച്ചേർത്തത്.

Comments
Please Login to comment.
LATEST NEWS
എസ് എം എ കുട്ടികളുടെ മരുന്ന് മാറ്റം ശാസ്ത്രീയ ഫലം വരുന്നത് വരെ നിർത്തി വെക്കണം, പഴയ മരുന്ന് തുടരണം, എല്ലാ ജില്ലയിലും പരിശോധന വേണം - കേരള ഡെവലപ്മെന്റ് ഫോറം
സ്കൂട്ടർ ഇടിച്ച് കാൽ നട യാത്രക്കാരിയായ വയോധിക മരിച്ചു
ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് സമര ജ്വാലകൾ പടരട്ടെ
കൊയിലാണ്ടിയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി