Wednesday, September 09, 2026
News99 Kerala

കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു

Logo
Editors Pick September 05, 2026 | 07:32 AM
News Image
തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിന് സമീപം കുടിവെള്ളക്ഷാമത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടെ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചത് . കണ്ണനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് മഹാരാജൻ (54) ആണ് കൊല്ലപ്പെട്ടത്.

കണ്ണനല്ലൂർ ഗ്രാമത്തിൽ കഴിഞ്ഞ 25 ദിവസത്തോളമായി കുടിവെള്ള വിതരണം പൂർണമായും മുടങ്ങിയിരുന്നത് . ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തിറങ്ങിയതോടെ, ജനങ്ങളെ അനുനയിപ്പിക്കാനും പ്രശ്നപരിഹാരത്തിനും വേണ്ടിയാണ് പ്രസിഡന്റ് സ്ഥലത്തെത്തിയിരുന്നത്. എന്നാൽ സംസാരിക്കുന്നതിനിടെ പ്രദേശവാസികളുമായി വാക്കുതർക്കമുണ്ടാവുകയും, ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ പ്രസിഡന്റിന് നേരെ കല്ലെറിയുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

സംഭവത്തിൽ വള്ളിയൂർ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നു. ആക്രമണം നടത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾ നിലവിൽ ഒളിവിലാണെന്നും തിരുനെൽവേലി ജില്ലാ പൊലീസ് മേധാവി വിശ്വേശ് ശാസ്ത്രി അറിയിച്ചത്. പ്രതിക്കായി പ്രത്യേക സംഘം തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം