Wednesday, September 09, 2026
News99 Kerala

സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് ഇ. എം.ഇ. എയിൽ തുടക്കമായി..

Logo
Editors Pick September 02, 2026 | 09:58 AM
News Image

കൊണ്ടോട്ടി: വിദ്യാർഥികളിൽ വായനാശീലം വളർത്തുകയും പത്രവായന പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇ. എം.ഇ. എ . ഹയർ സെക്കൻഡറി സ്കൂളിൽ ‘അക്ഷരമുദ്ര’ പദ്ധതിയുടെ നേതൃത്വത്തിൽ ‘സ്നേഹപൂർവ്വം സുപ്രഭാതം’ പദ്ധതിക്ക് തുടക്കമായി.

പദ്ധതിയുടെ ഭാഗമായി പത്രം കോപ്പിലാൻ അബൂഹാജിയിൽ നിന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് രോഹിണി കെ.എസ്. ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.

പത്രവായനയിലൂടെ വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനും സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള അറിവും സാമൂഹിക അവബോധവും വർധിപ്പിക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ഒപ്പം മാസത്തിൽ വായനാ കിസ്സ് മത്സരം ,ചർച്ചകൾ എന്നിവയും സംഘടിപ്പിക്കും..

ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എം. അബ്ദുൽ ഖാദർ, പദ്ധതി കോർഡിനേറ്റർ കെ.എം. ഇസ്മായിൽ മാസ്റ്റർ, എം.കെ.എം. റിക്കാസ് മാസ്റ്റർ, വി. ഖാലിദ്, പി. സുബൈർ, അദ്വ്യത്, ഇശൽ ബശീർ എന്നിവർ നേതൃത്വം നൽകി.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം