Wednesday, September 09, 2026
News99 Kerala

സ്കൂൾ സമയത്തെ ടിപ്പർ സർവീസ്: പെരുമ്പാവൂരിൽ എം.വി.ഡിയുടെ മിന്നൽ പരിശോധന 89 കേസുകളിലായി 2.68 ലക്ഷം പിഴ ഈടാക്കി

Logo
Editors Pick September 01, 2026 | 12:19 PM
News Image
സ്കൂൾ സമയങ്ങളിലെ വിലക്ക് ലംഘിച്ച് സർവീസ് നടത്തിയ ടിപ്പർ ലോറികൾക്കും അമിതഭാരം കയറ്റിയ വാഹനങ്ങൾക്കുമെതിരെ പെരുമ്പാവൂർ മേഖലയിൽ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി.) വ്യാപക പരിശോധന നടത്തി. എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 89 കേസുകളിലായി 2,68,750 രൂപ പിഴ ഈടാക്കി.
നാല് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളായി തിരിഞ്ഞ് പെരുമ്പാവൂർ, കുറുപ്പംപടി, കോട്ടപ്പടി, നെടുങ്ങപ്ര എന്നിവിടങ്ങളിലായിരുന്നു പരിശോധന.
പരിശോധനയിൽ നിരോധിത സമയത്ത് ഓടിയ ഏഴ് ടിപ്പർ ലോറികൾക്കെതിരെ കേസെടുത്തു.
വാഹനത്തിൻ്റെ ബോഡിയിൽ നിയമവിരുദ്ധ മാറ്റങ്ങൾ വരുത്തിയ ഏഴ് ടിപ്പറുകൾക്ക് 45,000 രൂപ പിഴ ചുമത്തി. നികുതി അടയ്ക്കാത്ത രണ്ട് വാഹനങ്ങളും പിടിയിലായി.
അനുവദനീയമായതിലും കൂടുതൽ ഭാരം കയറ്റിയ രണ്ട് വാഹനങ്ങളിൽ നിന്നായി 65,000 രൂപ പിഴ ഈടാക്കി.
വിവിധ നിയമലംഘനങ്ങൾക്ക് 71 കേസുകൾ വേറെയും രജിസ്റ്റർ ചെയ്തു.

സ്കൂൾ സമയത്തെ ടിപ്പർ സർവീസും റോഡ് സുരക്ഷയ്ക്കും വിദ്യാർഥികളുടെ ജീവനും ഒരുപോലെ ഭീഷണിയാണെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ അറിയിച്ചു.
വാഹന ഉടമകളും ഡ്രൈവർമാരും സമയക്രമവും അനുവദനീയമായ ഭാരപരിധിയും കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം