Wednesday, September 09, 2026
News99 Kerala

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് വൻ തീപിടുത്തം; ഡ്രൈവർ വെന്തുമരിച്ചു

Logo
Editors Pick August 28, 2026 | 07:24 AM
News Image
പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ രണ്ട് ലോറികൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ വൻ തീപിടുത്തത്തിൽ ഒരു ലോറിയുടെ ഡ്രൈവർക്ക് ദാരുണാന്ത്യം. കരിമ്പുഴ ആറ്റാശ്ശേരി പനാംകുന്ന് സ്വദേശി ചെരിപ്പുറത്ത് നസറുദ്ദീൻ (43) ആണ് വാഹനത്തിന്റെ കാബിനുള്ളിൽ കുടുങ്ങി വെന്തുമരിച്ചിരിക്കുന്നത് . വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളം സൊസൈറ്റിക്ക് മുന്നിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നിരിക്കുന്നത്.

പെരിന്തൽമണ്ണയിൽ കാറുകൾ ഇറക്കിയ ശേഷം പാലക്കാട്ടേക്ക് പോവുകയായിരുന്ന കണ്ടെയ്‌നർ ലോറിയും, കോഴിത്തീറ്റയുമായി എതിർദിശയിൽ വരികയായിരുന്ന ചരക്കുലോറിയുമാണ് കൂട്ടിയിടിച്ചിരിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്കും തീപിടിക്കുകയും നിമിഷനേരം കൊണ്ട് ആളിക്കത്തുകയുമായിരുന്നത് . അപകടകാരണം വ്യക്തമല്ലെങ്കിലും, റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പുകൾ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാകാം കൂട്ടിയിടിയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം ഉണ്ടായത്.

വലിയ പൊട്ടിത്തെറി ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർക്ക് തീ ആളിപ്പടർന്നതിനാൽ വാഹനങ്ങൾക്ക് അടുത്തേക്ക് എത്താനോ രക്ഷാപ്രവർത്തനം നടത്താനോ സാധിച്ചില്ല. ഇതിനിടെ കണ്ടെയ്നർ ലോറി ഡ്രൈവറായ ജാർഖണ്ഡ് സ്വദേശി ഉദയകുമാർ (35) വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടത്. വീഴ്ചയിൽ കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ചരക്കുലോറിയുടെ ഡ്രൈവറായ നസറുദ്ദീന് കാബിനിൽ നിന്ന് പുറത്തുകടക്കാനായിരുന്നില്ല .

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം