Wednesday, September 09, 2026
News99 Kerala

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് തമിഴ് നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌ക്കൊപ്പമുള്ള ഫോട്ടോ ഒടുവിൽ ആരാധകൻ ഉണ്ണിക്കണ്ണൻ മംഗലം ഡാം പങ്കുവെച്ചു

Logo
Kerala August 19, 2026 | 03:09 PM
News Image
വിജയിനോടുള്ള കടുത്ത ആരാധന കാരണം സോഷ്യൽ മീഡിയയിൽ വൈറലായ ഉണ്ണിക്കണ്ണൻ, തന്റെ പ്രിയ താരത്തെ നേരിട്ട് കാണാനായി പാലക്കാട്ടുനിന്നും ചെന്നൈയിലേക്ക് 35 ദിവസത്തോളം കാൽനടയായി യാത്ര ചെയ്തിരുന്നു ആ യാത്രയ്ക്കൊടുവിൽ അദ്ദേഹം വിജയിയെ നേരിൽ കാണുകയും ചെയ്തിരുന്നു വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'ജനനായകൻ' സിനിമയുടെ സെറ്റിൽ വെച്ചാണ് ഈ ഫോട്ടോ എടുത്തിട്ടുള്ളത് ഒരു ഫൈറ്റ് സീക്വൻസിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് വിജയ്‌ക്കൊപ്പം ഉണ്ണിക്കണ്ണൻ ഫോട്ടോ എടുത്തത് വിജയ് സിനിമയുടെ ഔദ്യോഗിക കോസ്റ്റ്യൂമിൽ ആയതിനാലാണ് ചിത്രം പുറത്തുവിടാൻ ഇത്രയും നാൾ കാത്തിരിക്കേണ്ടി വന്നത്
ചിത്രത്തിൽ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകരായ ചന്തുവും കല്ല്യാണിയുമാണ് ലൊക്കേഷനിൽ നിന്നും ഈ ഫോട്ടോ വാങ്ങി നൽകാൻ സഹായിച്ചതെന്ന് ഉണ്ണിക്കണ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.വർഷങ്ങളായുള്ള ആഗ്രഹവും കഠിനശ്രമവും ഒടുവിൽ സഫലമായതിന്റെ സന്തോഷത്തിലാണ് ഉണ്ണിക്കണ്ണനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഇപ്പോൾ.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം