Wednesday, September 09, 2026
News99 Kerala

തമിഴ്‌നാട്ടിലെ എം.എൽ.എമാർക്ക് പുതിയ കാറും പ്രതിമാസം ഒരു ലക്ഷം രൂപ അധിക അലവൻസും; നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്

Logo
Editors Pick August 19, 2026 | 10:14 AM
News Image
തമിഴ്‌നാട്ടിലെ മുഴുവൻ എംഎൽഎമാർക്കും സർക്കാർ ചെലവിൽ പുതിയ കാറും പ്രതിമാസം ഒരു ലക്ഷം രൂപയുടെ അധിക അലവൻസും അനുവദിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. നിയമസഭയിൽ ചട്ടം 110 പ്രകാരമാണ് മുഖ്യമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ൈഡ്രയിവരുടെ ശമ്പളം, ഇന്ധനം, വാഹനത്തിന്റെ അറ്റകുറ്റപ്പണി എന്നിവയ്ക്കായി പ്രതിമാസം 75,000 രൂപയും, ഔദ്യോഗിക കാര്യങ്ങൾക്കും മണ്ഡല പ്രവർത്തനങ്ങൾക്കുമായി അസിസ്റ്റന്റിനെയോ സെക്രട്ടറിയെയോ നിയമിക്കാൻ മാസംതോറും 25,000 രൂപയുമാണ് എംഎൽഎമാർക്ക് ലഭിക്കുക.

എംഎൽഎമാർക്ക് സ്വന്തം മണ്ഡലങ്ങളിൽ നിരന്തരം യാത്ര ചെയ്യാനും ജനങ്ങളുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടാനും സർക്കാർ പദ്ധതികളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കാനും പുതിയ കാറുകൾ ഉപയോഗപ്പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നു. നിലവിലെ സഭയിലെ പല സാമാജികരും സാധാരണ പശ്ചാത്തലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തിയവരാണ്ഇവർ . ഇവർക്ക് ഔദ്യോഗിക വാഹനം നൽകുന്നത് സുതാര്യവും അഴിമതിരഹിതവുമായ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുമെന്നും ഇതിനായി നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തി ഉടൻ ഉത്തരവിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു പറഞ്ഞത്.

സ്വന്തമായി വാഹനമില്ലാത്തതിനാൽ പല എംഎൽഎമാർക്കും മണ്ഡലങ്ങളിൽ കൃത്യമായി സന്ദർശനം നടത്താനോ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിസികെ എംഎൽഎ എൽഇ ജ്യോതിമണി നേരത്തെ നിയമസഭയിൽ ഉന്നയിച്ച ആവശ്യത്തിന് പിന്നാലെയാണ് സർക്കാർ തീരുമാനം ഉണ്ടായിരിക്കുന്നത് . മേയർമാർ, ഡെപ്യൂട്ടി മേയർമാർ, മുനിസിപ്പൽ-യൂണിയൻ അധ്യക്ഷന്മാർ തുടങ്ങിയ തദ്ദേശ സ്ഥാപന പ്രതിനിധികൾക്ക് നിലവിൽ ഔദ്യോഗിക വാഹനങ്ങൾ ലഭിക്കുമ്പോൾ എംഎൽഎമാർക്ക് ഈ സൗകര്യം ലഭ്യമായിരുന്നില്ല.

ഇതിന് പുറമെ ജനപ്രതിനിധികൾക്കായി മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള വാർഷിക പരിരക്ഷ അഞ്ച് ലക്ഷം രൂപയിൽ നിന്ന് 25 ലക്ഷം രൂപയായി ഉയർത്തിയതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വാഹനങ്ങൾ വാങ്ങുന്നതിനുള്ള തുകയ്ക്ക് പുറമെ, സംസ്ഥാനത്തെ 234 എംഎൽഎമാർക്കുമുള്ള യാത്രാ-അസിസ്റ്റന്റ് അലവൻസുകൾക്കായി മാത്രം പ്രതിമാസം 2.34 കോടി രൂപയും പ്രതിവർഷം ഏകദേശം 28.1 കോടി രൂപയുമാണ് സർക്കാരിന് ചെലവ് പ്രതീക്ഷിച്ചിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം