Wednesday, September 09, 2026
News99 Kerala

ഫലസ്തീനികൾക്ക് ജീവിക്കാൻ അർഹതയില്ല: വീണ്ടും വംശഹത്യ ആഹ്വാനവുമായി തീവ്ര വലതുപക്ഷ ഇസ്രയേലി മന്ത്രി

Logo
Editors Pick August 17, 2026 | 07:15 AM
News Image
ഗസ്സയെക്കുറിച്ചും ഫലസ്തീനികളെക്കുറിച്ചും വീണ്ടും കടുത്ത വിദ്വേഷ പരാമർശങ്ങളുമായി ഇസ്രയേലിന്റെ ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ഇറ്റാമർ ബെൻ ഗ്വിർ. ഗസ്സയിൽ ഓരോ രാത്രിയും 30 മുതൽ 40 വരെ ഫലസ്തീനികളെ കൊന്നൊടുക്കണമെന്നും, അവർ മനുഷ്യർ പോലുമല്ലെന്നും ബെൻ ഗ്വിർ പറഞ്ഞിരിക്കുന്നത് . 2023 ഒക്ടോബറിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഗസ്സയിൽ ബന്ദിയാക്കപ്പെട്ട റോം ബ്രാസ്ലാവ്സ്‌കിയുമായുള്ള പോഡ്‌കാസ്റ്റ് സംഭാഷണത്തിനിടെ ബെൻ ഗ്വിർ നടത്തിയ വിവാദ പരാമർശങ്ങളാണ് ഇപ്പോൾ വലിയ ചർച്ചയിലായിരിക്കുന്നത്.

ഉടനടി ഭീഷണിയുണ്ടാക്കാത്തവരെപ്പോലും ഇസ്രയേൽ പ്രതിരോധ സേന എത്രയും പെട്ടെന്ന് ഇല്ലാതാക്കണമെന്നും അവർ ജീവിക്കാൻ അർഹതയില്ലാത്തവരാണ്, അവർ ജീവിക്കാൻ പാടില്ലെന്നും മന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. റോം ബ്രാസ്ലാവ്സ്കിയുടെ 'ഒക്ടോബർ 8' എന്ന പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡിൽ സംസാരിക്കവെയാണ് ബെൻ ഗ്വിർ ഈ കടുത്ത വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ സർക്കാരിലെ നിർണ്ണായക ഘട്ട പദവി വഹിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം