Wednesday, September 09, 2026
News99 Kerala

യാത്രക്കാരൻ നോട്ട് നൽകിയത് വായിൽ കടിച്ചുപിടിച്ച്; വാങ്ങാൻ വിസമ്മതിച്ച് കണ്ടക്ടർ, കൂത്താട്ടുകുളത്ത് KSRTC ബസ് യാത്ര വഴിയിൽ നിലച്ചു

Logo
Editors Pick August 14, 2026 | 06:54 AM
News Image
യാത്രക്കാരൻ വായിൽ കടിച്ചുപിടിച്ച ശേഷം നൽകിയ പണം വാങ്ങാൻ വിസമ്മതിച്ചതിനെച്ചൊല്ലി തർക്കംഉണ്ടായത്. തുടർന്ന് വനിതാ കണ്ടക്ടർ ബസിൽ നിന്നിറങ്ങിപ്പോയതോടെ കെഎസ്ആർടിസി പ്രിയദർശിനി ഓർഡിനറി ബസിന്റെ സർവീസ് മുടങ്ങിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂവാറ്റുപുഴ ഡിപ്പോയിൽ നിന്ന് കൂത്താട്ടുകുളം സ്റ്റാൻഡിലെത്തിയ ബസിലായിരുന്നു നാടകീയ സംഭവങ്ങൾ ഉണ്ടായിരിക്കുന്നത്.

ബസ് കൂത്താട്ടുകുളം സ്റ്റാൻഡിലെത്തിയപ്പോൾ ടിക്കറ്റെടുക്കാൻ ഒരു യാത്രക്കാരൻ വായിൽ കടിച്ചുപിടിച്ച നോട്ട് കണ്ടക്ടർക്ക് നേരെ നീട്ടി. എന്നാൽ നോട്ട് സ്വീകരിക്കാൻ വനിതാ കണ്ടക്ടർ വിസമ്മതിച്ചിരിക്കുന്നത് . ഇതേച്ചൊല്ലി യാത്രക്കാരനും കണ്ടക്ടറും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായിയിരികുന്നത്.

തർക്കത്തിനൊടുവിൽ കണ്ടക്ടർ ബസിൽ നിന്നിറങ്ങി യൂണിറ്റ് ഇൻസ്പെക്ടറെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചത് . തുടർന്ന് കൂത്താട്ടുകുളം പോലീസിനെ വിവരമറിയിച്ച ശേഷം അവർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നത്.

ആശുപത്രിയിൽ നിന്ന് തിരികെ സ്റ്റാൻഡിലെത്തിയെങ്കിലും കടുത്ത മാനസിക സമ്മർദ്ദം കാരണം ജോലി തുടരാൻ കഴിയില്ലെന്ന് ഇവർ യൂണിറ്റ് ഇൻസ്പെക്ടർ രോഹിണിയെ അറിയിച്ചത് . ചികിത്സ തേടിയതിന്റെ ഒപി ടിക്കറ്റും ലീവ് അപേക്ഷയും കൈമാറുകയും ചെയ്തത്.

സംഭവത്തെ തുടർന്ന് യാത്രക്കാരും ഡ്രൈവറും ഏറെ നേരം ബസിനുള്ളിൽ കാത്തിരുന്നത് . വിവരം മൂവാറ്റുപുഴ ഡിപ്പോയിൽ അറിയിച്ചെങ്കിലും പകരക്കാരനായ മറ്റൊരു കണ്ടക്ടറെ ലഭ്യമായില്ല. ഇതോടെ യാത്ര തുടരാനാകാതെ ബസ് കൂത്താട്ടുകുളം സ്റ്റാൻഡിൽ തന്നെ നിർത്തിയിടേണ്ടി വന്നത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം