Wednesday, September 09, 2026
News99 Kerala

സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം; കാമ്പയിന് തുടക്കമിട്ട് സിജെപി നേതാവ് അഭിജിത് ദീപ്‌കെ

Logo
Editors Pick August 11, 2026 | 09:19 AM
News Image
ഗ്രാമീണ മേഖലയിലെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി രാജ്യവ്യാപക കാമ്പയിനുമായി സിജെപി. വരാനിരിക്കുന്ന സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് ‘സർപഞ്ച് ചലഞ്ച്’ എന്ന് പേരിട്ടിരിക്കുന്ന ഈ പോരാട്ടത്തിന് തുടക്കമാകുമെന്ന് സിജെപി നേതാവ് അഭിജിത് ദീപ്‌കെ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.

നഗരങ്ങളിലെ കുട്ടികൾക്ക് ലഭിക്കുന്ന അതേ നിലവാരത്തിലുള്ള സൗകര്യങ്ങൾ ഗ്രാമങ്ങളിലെ കുട്ടികൾക്കും ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത് . ഇതിന്റെ ഭാഗമായി ഗ്രാമത്തലവന്മാരും രക്ഷിതാക്കളും സ്കൂളുകളുടെ പുരോഗതിക്കായി മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത് . ഓഗസ്റ്റ് 15-ന് മഹാരാഷ്ട്രയിലെ ഹിംഗോളിയിലുള്ള സ്വന്തം ഗ്രാമത്തിലെത്തി സ്കൂളുകളുടെ വികസനത്തിനായി ഗ്രാമമുഖ്യന് നിവേദനം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

“രാജ്യത്ത് പുതിയ പാർലമെന്റും പ്രധാനമന്ത്രിക്ക് പുതിയ വസതിയും നിർമിച്ചു. എന്നിട്ടും എന്തുകൊണ്ട് നമ്മുടെ ഗ്രാമങ്ങളിൽ പുതിയ സ്കൂളുകൾ നിർമിക്കുന്നില്ല?” എന്ന് അഭിജിത് ദീപ്‌കെ ചോദിച്ചത്. 80 വർഷമായി രാജ്യത്ത് ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ടത് ഗ്രാമീണ സ്കൂളുകളാണെന്നും കർഷകരുടെയും തൊഴിലാളികളുടെയും മക്കൾക്ക് ഇപ്പോഴും കുടിവെള്ളവും ടോയ്‌ലറ്റും ഉൾപ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

തങ്ങളുടെ പ്രദേശങ്ങളിലെ സ്കൂളുകൾ വിജയകരമായി നവീകരിക്കുന്ന ഗ്രാമത്തലവന്മാർക്ക് (സർപഞ്ച്) സിജെപി പ്രത്യേക അംഗീകാരവും ആദരവും നൽകും.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം