Wednesday, September 09, 2026
News99 Kerala

കളിപ്പാട്ട വസ്ത്ര കച്ചവടങ്ങളുടെ മറവിൽ മയക്കുമരുന്ന് വ്യാപാരം നടത്തിയ കേസിലെ രണ്ടാം പ്രതിക്ക് 21 വർഷം കഠിന തടവും 210000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.

Logo
Kerala August 04, 2026 | 05:03 AM
News Image

ഹാഷിബ് ഷഹീൻ (29 വയസ്) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.
22.11.2020 ന് പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.കെ.മുഹമ്മദ് ഷഫീഖും പാർട്ടിയും ചേർന്ന് കളിപ്പാട്ടങ്ങൾ, റെഡിമെയ്ഡ് ഡ്രസ് എന്നിവയുടെ കച്ചവടത്തിൻ്റെ മറവിൽ ഗോവയിൽ നിന്നും കൊറിയർ സർവ്വീസ് വഴി കടത്തി കൊണ്ട് വന്ന മാരക ലഹരി മരുന്നുകളായ, വിവിധ തരത്തിൽപ്പെട്ട 88.12 ഗ്രാം MDMA, 0.93 ഗ്രാം LSD Stamp , 1.15 കിലോഗ്രാം കഞ്ചാവ്, 325.85 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായി പിടികൂടിയ കേസിലെ രണ്ടാം പ്രതിക്കാണ് കോടതി ശിക്ഷ വിധിച്ചത്. മലപ്പുറം അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ T. അനിൽകുമാർ, കോഴിക്കോട് എക്സൈസ് ക്രൈം ബ്രാഞ്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ.എൻ.ബൈജു എന്നിവരാണ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുൻപാകെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ബഹുമാനപ്പെട്ട മഞ്ചേരി NDPS സ്പെഷ്യൽ കോടതി ജഡ്ജ ടി.ജി.വർഗീസ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.സുരേഷ് ഹാജരായി.
Web news

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം