Wednesday, September 09, 2026
News99 Kerala

ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനായി നിതിൻ നബിനെ തിരഞ്ഞെടുത്തു

Logo
National January 20, 2026 | 04:06 PM
News Image
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ അധ്യക്ഷൻ ജെ.പി. നദ്ദ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം. പാർട്ടിയെ നയിക്കുവാനുള്ള ദൗത്യം ഏറ്റെടുത്ത നിതിൻ നബിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്.തന്റെ പിൻഗാമിയെ സ്ഥാനമൊഴിയുന്ന അധ്യക്ഷൻ ജെ.പി. നദ്ദ സ്വാഗതം ചെയ്തു.

ബിഹാറിൽ നിന്നുള്ള മുതിർന്ന നേതാവ് അന്തരിച്ച നബിൻ കിഷോർ പ്രസാദ് സിൻഹയുടെ മകനായ നിതിൻ 2006ലാണ് സജീവ രാഷ്ട്രീയത്തിലെത്തുന്നത്. കഴിഞ്ഞ മാസം പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റായി നിയമിക്കപ്പെട്ട അദ്ദേഹത്തിന് സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെഡ് കാറ്റഗറി സുരക്ഷയും അനുവദിച്ചിട്ടുണ്ട്. യുവാക്കൾക്ക് വലിയ പ്രാധാന്യം നൽകുന്ന ബിജെപിയുടെ പുതിയ നീക്കം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം