Sunday, July 26, 2026
News99 Kerala

ആശുപത്രികളിൽ ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ല: ആരോഗ്യ മന്ത്രി കെ. മുരളീധരൻ

Logo
Editors Pick July 20, 2026 | 07:21 AM
News Image
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്യുന്നതിനോട് സർക്കാരിന് യാതൊരു എതിർപ്പുമില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയത് . ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവിടെയുണ്ടായ പ്രത്യേക സാഹചര്യത്തിൽ എടുത്ത തീരുമാനത്തെ സംസ്ഥാനത്തെ പൊതുവായ നയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചത്

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ മറവിൽ ആശുപത്രിയുടെ സ്ഥലം സംഘടിതമായി കയ്യേറിയതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമായത്. ആഹാരം കൊടുക്കുന്നതിനല്ല, മറിച്ച് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഇത്തരം കയ്യേറ്റങ്ങളോടാണ് സർക്കാരിന് എതിർപ്പുള്ളത്. ഇത്തരത്തിലുള്ള പ്രവണതകൾ അംഗീകരിക്കാനാകില്ല. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനാണ് ഈ വിഷയത്തിൽ സർക്കാർ നേരിട്ട് ഇടപെട്ടതെന്നും മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും യാതൊരു മുടക്കവുമില്ലാതെ ഭക്ഷണം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ പുതിയ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഈ ഉദ്യമത്തോട് എല്ലാവരുടെയും സഹകരണം അനിവാര്യമാണ്.

“ആഹാരത്തിന് രാഷ്ട്രീയമോ മതമോ ജാതിയോ ഇല്ല. പാവപ്പെട്ടവർക്ക് വിശക്കുമ്പോൾ കൃത്യമായി ഭക്ഷണം ലഭിക്കണം എന്നത് മാത്രമാണ് സർക്കാരിന്റെ ലക്ഷ്യം. ആ ആഹാരം ആര് നൽകുന്നു എന്നത് സർക്കാരിനെ സംബന്ധിച്ച് ഒരു വിഷയമല്ല,” മന്ത്രി കെ. മുരളീധരൻ കൂട്ടിച്ചേർത്തത്.

Comments
Please Login to comment.
LATEST NEWS
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം