Wednesday, September 09, 2026
News99 Kerala

വായനയും അച്ചടക്കവും വിജയത്തിന്റെ വഴികാട്ടികൾ: ചൈത്ര തെരേസ ജോൺ IPS

Logo
Editors Pick July 19, 2026 | 03:30 AM
News Image
കൊണ്ടോട്ടി: "പുസ്തകങ്ങളാണ് നമ്മുടെ ഏറ്റവും നല്ല കൂട്ടുകാർ. വായനയിലൂടെ അറിവ് നേടുകയും ജീവിതത്തിൽ അച്ചടക്കം പാലിക്കുകയും ചെയ്യുന്നവർക്ക് വിജയം തേടിയെത്തും" എന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ IPS പറഞ്ഞു.
ഇ.എം.ഇ.എ ഹയർ സെക്കന്ററി സ്കൂളിൽ ഐ.എ.എസ് ലക്ഷ്യമാക്കി വിദ്യാർത്ഥികളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആറു വർഷത്തിലേറെയായി പ്രവർത്തിച്ചുവരുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് (ബി.ഐ.എ.എസ്)-ന്റെ പുതിയ ബാച്ച് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.

വിജയങ്ങൾ ആഘോഷിക്കുന്നതോടൊപ്പം തോൽവികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നേറാനും പുതിയ തലമുറ തയ്യാറാകണമെന്ന് ചൈത്ര തെരേസ ജോൺ അഭിപ്രായപ്പെട്ടു. തെറ്റുകൾ തിരുത്താനും ജീവിതത്തിൽ അച്ചടക്കം പാലിക്കാനും തയ്യാറാകുന്നവർക്കാണ് ഭാവിയിൽ മികച്ച വിജയങ്ങൾ കൈവരിക്കാൻ സാധിക്കുകയെന്നും അവർ കൂട്ടിച്ചേർത്തു.
പ്രിൻസിപ്പൽ കെ. ശ്യാം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക രോഹിണി കെ.എസ് ആമുഖപ്രഭാഷണം നടത്തി.
ചടങ്ങിൽ എൻ.എം.എം.എസ്., എസ്.എ. ഫൗണ്ടേഷൻ പരീക്ഷകളിലെ വിജയികൾക്കും ഹരിത വിദ്യാലയം റിയാലിറ്റി ഷോ വിജയികൾക്കും ജില്ലാ പോലീസ് മേധാവി ഉപഹാരങ്ങൾ വിതരണം ചെയ്തു.
പി.ടി.എ പ്രസിഡന്റ് പി.ഡി. ഹനീഫ, വാർഡ് കൗൺസിലർ ഫൗസിയ ഇഖ്ബാൽ, സ്റ്റാഫ് സെക്രട്ടറി സയ്യിദ് സമാൻ, എസ്.ആർ.ജി. കൺവീനർ എം. നശീദ, പദ്ധതി കോ-ഓർഡിനേറ്റർമാരായ ജാബിർ അൻസാരി, മുർഷിദ, കെ.എം. ഇസ്മായിൽ, ബീഗം, സഫാന ഫാത്തിമ, സമീർ മാസ്റ്റർ, കെ. ബേബി ബർറത്ത് ടീച്ചർ എന്നിവർ പ്രസംഗിച്ചു.


ചിത്രം: ഇ.എം.ഇ.എ ഹയർ സെക്കന്ററി സ്കൂളിൽ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിന്റെ പുതിയ ബാച്ച് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ IPS ഉദ്ഘാടനം നിർവഹിക്കുന്നു.പ്രിൻസിപ്പൽ കെ.ശ്യാം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് രോഹിണി കെ.എസ് ആമുഖ പ്രഭാഷണം നടത്തി

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം