Thursday, September 10, 2026
News99 Kerala

മരണക്കയത്തിൽ നിന്ന് മാലാഖയെപ്പോലെ; മാഞ്ഞാലിപ്പുഴയിലേക്ക് ജീവൻ പണയം വച്ച് ചാടി ബസ് ഡ്രൈവർ അജേഷ്, വിദ്യാർഥിനിക്ക് പുതുജീവൻ!

Logo
Kerala July 18, 2026 | 06:01 AM
News Image
മാഞ്ഞാലിപ്പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥിനിക്ക് സ്വന്തം ജീവൻ പണയം വച്ച് പുതുജീവൻ നൽകി ബസ് ഡ്രൈവർ. അങ്കമാലി-പറവൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘എക്സിക്യൂട്ടീവ്’ ബസിലെ ഡ്രൈവറും കുന്നുകര ചാലാക്ക സ്വദേശിയുമായ അജേഷാണ് ധീരമായ രക്ഷാപ്രവർത്തനം നടത്തിയിരിക്കുന്നത് . നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് വിദ്യാർഥിനി പുഴയിൽ ചാടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു സംഭവം. ഉണ്ടായത് പറവൂരിൽ നിന്ന് അങ്കമാലിയിലേക്ക് ബസുമായി വരുമ്പോൾ മാഞ്ഞാലിപ്പുഴ പാലത്തിൽ വലിയ ആൾക്കൂട്ടം കണ്ട് അജേഷ് വണ്ടി നിർത്തുകയായിരുന്നു.മഴക്കാലമായതിനാൽ പുഴയിൽ ശക്തമായ അടിയൊഴുക്കുള്ള സമയത്താണ് കുട്ടി മുങ്ങിത്താഴുന്നത് അജേഷിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നത് . മറ്റൊന്നും ആലോചിക്കാതെ പാലത്തിന്റെ കൈവരിയിൽ കയറി അജേഷ് ആഴമുള്ള പുഴയിലേക്ക് ചാടുകയായിരുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം