Wednesday, September 09, 2026
News99 Kerala

ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും ഒരുമിക്കുന്ന ചിത്രം 'കോട്ടയം ബെൽറ്റ്' തൃശൂരിൽ തുടക്കമായി.

Logo
Entertainment July 17, 2026 | 01:14 PM
News Image
മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായ ആസിഫ് അലിയും ജിസ് ജോയിയും ആറാം തവണയും ഒരുമിക്കുന്ന 'കോട്ടയം ബെൽറ്റ്' എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് തൃശൂരിൽ തുടക്കമായി.
ഫീൽ ഗുഡ് ചിത്രങ്ങളിൽ നിന്ന് മാറി ഒരു ഫാമിലി ത്രില്ലർ ആയിട്ടാണ് ജിസ് ജോയ് ഈ ചിത്രം ഒരുക്കുന്നത്.
സുരേഷ് ഗോപാലൻ കഥയും തിരക്കഥയും നിർവഹിക്കുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീം ക്രിയേറ്റീവ് സംഭാവനകൾ നൽകുന്നു. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം.
ആസിഫ് അലിയെ കൂടാതെ വിജയരാഘവൻ, ഷൈൻ ടോം ചാക്കോ, ശ്രുതി രാമചന്ദ്രൻ, ലെന, കോട്ടയം നസീർ, വിഷ്ണു അഗസ്ത്യ, അശോകൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഡ്രീം ക്യാച്ചർ പ്രൊഡക്ഷൻസ്, കൈലാഷ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ടി ആർ ഷംസുദ്ദീൻ, വേണു ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബൈസൈക്കിൾ തീവ്സ്', 'സൺഡേ ഹോളിഡേ', 'വിജയ സൂപ്പറും പൗർണമിയും', 'തലവൻ' തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. കൂടാതെ സൂപ്പർഹിറ്റ് ചിത്രം 'കിഷ്‌കിന്ധാ കാണ്ഡ'ത്തിനു ശേഷം ആസിഫ് അലിയും വിജയരാഘവനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം