Wednesday, September 09, 2026
News99 Kerala

പുലർച്ചെ 3 മണിക്ക് മത്സ്യ മാർക്കറ്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന

Logo
Editors Pick January 20, 2026 | 03:52 PM
News Image
തിരൂർ മുനിസിപ്പൽ ഫിഷ് മാർക്കറ്റിൽ അന്തർ സംസ്ഥാന വാഹനങ്ങളിൽ പഴകിയ മത്സ്യവില്പന നടക്കുന്നു എന്ന പൊതുജന പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നേ ദിവസം വെളുപ്പിന് 3 മണിക്ക് തിരൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർ ജൂലി ജോസഫും പാർട്ടിയും ചേർന്ന് മൊബൈൽ ഫുഡ്‌ ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ മേൽ ഫിഷ് മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ആറ് മത്സ്യവ്യാപാര ഏജന്റുകൾക്ക് റെക്റ്റിഫിക്കേഷൻ നോട്ടീസ് നൽകുകയും തുടർന്ന് ഗുണനിലവാര പരിശോധനയ്ക്കായി 7 മത്സ്യ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിട്ടുള്ളതും
തുടർന്ന് ഭക്ഷ്യയോഗ്യമല്ലാത്ത രീതിയിൽ കണ്ടെത്തിയ ഉദ്ദേശം 75 കിലോഗ്രാം മാന്തൾ മത്സ്യം ഭക്ഷ്യ സംരംഭകന്റെ ഉത്തരവാദിത്വത്തിൽ നശിപ്പിച്ചിട്ടുള്ളതുമാണ്‌.
മേൽ പരിശോധനയിൽ കൊണ്ടോട്ടി ഫുഡ്‌ സേഫ്റ്റി ഓഫീസർ ജി. ബിനു ഗോപാൽ, ഓഫീസ് അറ്റൻഡന്റ് രാഹുൽ.എം മൊബൈൽ ഫുഡ്‌ ടെസ്റ്റിങ് ലാബ് ജീവനക്കാരായ ലിജി.റ്റി, ഗിരിജ റ്റി.പി ഡ്രൈവർ മാരായ വിനോദ്,അലി, അബൂബക്കർ എന്നിവർ പങ്കെടുത്തു

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം