Wednesday, September 09, 2026
News99 Kerala

ലോകകപ്പ് സെമിയിലെ ആഘോഷത്തിനിടെ രാഷ്ട്രീയ ബാനർ; ഫിഫ നടപടിക്ക് സാധ്യത, കളിക്കാരെ തള്ളി അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെയ്

Logo
Sports July 17, 2026 | 06:43 AM
News Image
ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് ശേഷം രാഷ്ട്രീയ സ്വഭാവമുള്ള ബാനർ പ്രദർശിപ്പിച്ച ദേശീയ ഫുട്ബോൾ ടീം അംഗങ്ങളെ പരസ്യമായി വിമർശിച്ച് അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെയ്. കളിക്കാരുടെ നടപടി നയതന്ത്രപരമായ വലിയൊരു പിഴവാണെന്ന് കടുത്ത ഇസ്രയേൽ പക്ഷപാതിയായ മിലെയ് കുറ്റപ്പെടുത്തിയിരിക്കുന്നത്.

അറ്റ്ലാന്റയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറികടന്നാണ് അർജന്റീന ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത് . മത്സരശേഷമുള്ള ആഘോഷങ്ങൾക്കിടെ ജിയോവാനി ലോ സെൽസോ, നിക്കോളാസ് ഒറ്റാമെൻഡി തുടങ്ങിയ കളിക്കാർ 'ലാസ് മാൽവിനാസ് സൺ അർജന്റീനാസ്' (ഫോക്ക്‌ലാൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ്) എന്ന് എഴുതിയ ബാനർ ഉയർത്തിപ്പിടിച്ചിരുന്നത്. ഇത് ഫിഫ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കളിക്കാർക്കെതിരെ നടപടി വേണമെന്നുമുള്ള ആവശ്യം ഉയരുമ്പോഴാണ് പ്രസിഡണ്ട് കളിക്കാർക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

കളിക്കാരുടെ ഈ പ്രവൃത്തി അർജന്റീനക്കാരുടെ പൊതുവികാരത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അത് മനസ്സിലാക്കാവുന്നതാണെന്നും റേഡിയോ എൽ ഒബ്സർവേറ്ററിന് നൽകിയ അഭിമുഖത്തിൽ മിലെയ് വ്യക്തമാക്കിയിരിക്കുന്നത് . എങ്കിലും, കായികരംഗത്തെ അന്താരാഷ്ട്ര നയതന്ത്രവുമായി കൂട്ടിക്കലർത്തിയത് അംഗീകരിക്കാനാവാത്ത തെറ്റാണ്.

കളിക്കളത്തിൽ കളിക്കാർ ചെയ്യുന്ന കാര്യങ്ങൾ ഔദ്യോഗിക നയതന്ത്രത്തിന്റെ ഭാഗമല്ല. മാൽവിനാസ് അർജന്റീനയുടേതാണ്, അത് ഞങ്ങൾ തിരിച്ചുപിടിക്കുക തന്നെ ചെയ്യും. എന്നാൽ അത് ബുദ്ധിപൂർവമായ നയതന്ത്ര നീക്കങ്ങളിലൂടെ മാത്രമായിരിക്കും. പരിശീലകൻ ലയണൽ സ്കലോണിക്കും 1982-ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികർക്കും ഇത് വെറുമൊരു ഫുട്ബോൾ മത്സരം മാത്രമാണെന്ന് കൃത്യമായി അറിയാമായിരുന്നെന്നും മിലെയ് ഓർമ്മിപ്പിച്ചത്.

സ്റ്റേഡിയങ്ങളിൽ രാഷ്ട്രീയ, പ്രത്യയശാസ്ത്ര അല്ലെങ്കിൽ മതപരമായ സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നത് ഫിഫ നിയമങ്ങൾ കർശനമായി വിലക്കുന്നുണ്ട്. ഈ സംഭവത്തിൽ ഫിഫ മാച്ച് റിപ്പോർട്ടുകൾ പരിശോധിച്ചു വരികയാണെന്നും അർജന്റീന ഫുട്ബോൾ അസോസിയേഷനോ കളിക്കാർക്കോ എതിരെ അച്ചടക്ക നടപടിയുണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം