Wednesday, September 09, 2026
News99 Kerala

വൈദ്യുത പ്രസരണത്തിന് തിരൂർ സർക്കിളിൽ എ.ബി.സി കേബിളുകൾ ഉടൻ

Logo
Editors Pick July 15, 2026 | 01:39 PM
News Image
തിരൂർ നിയോജകമണ്ഡലത്തിൽ തിരൂർ ഈസ്റ്റ് ,തിരൂർ വെസ്റ്റ്, പൊന്മുണ്ടം,തിരുനാവായ,വെട്ടം ,പുറത്തൂർ,പുത്തനത്താണി ,കടുങ്ങാത്തുകുണ്ട്, തുവ്വക്കാട് ഇലക്ട്രിക്കൽ സബ് ഡിവിഷന് കീഴിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുത പ്രസരണത്തിന് ലോഹ കമ്പികൾ മാറ്റി എ.ബി.സി കേബിളുകൾ ആക്കുന്ന പദ്ധതിയുടെ പ്രവൃത്തി ഉടൻ ആരംഭിക്കും.കുറുക്കോളി മൊയ്തീൻ എം.എൽ.എ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി പ്രവൃത്തി ആരംഭിക്കാൻ
വൈദ്യുത വകുപ്പ് മന്ത്രി സണ്ണി ജോസഫ് കെ എസ് . ഇ .ബിക്ക് നിർദ്ദേശം നൽകി.
ദ്യുതിപദ്ധതിയിൽ ഉൾപ്പെടുത്തി
792 കിലോമീറ്റർ നീളത്തിൽ എ.ബി.സി കേബിളുകൾ സ്ഥാപിക്കുന്നതിന് ന് ടെൻഡർ നടന്നിരുന്നു .എന്നാൽ 29.9 ശതമാനം അധിക തുകയ്ക്കാണ് ടെൻഡർ എടുത്തിട്ടുള്ളത് എന്നതിനാൽ ഇതുവരേക്കും ഈ പ്രവൃത്തി ആരംഭിച്ചിരുന്നില്ല.ആയതിനാൽ ടെൻഡറിൽ ആവശ്യപ്പെട്ടിട്ടുള്ള അധിക തുക കൂടി അനുവദിച്ച് പ്രസ്തുത പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിച്ചു പൂർത്തീകരിക്കണമെന്ന
എം.എൽ.എയുടെ ആവശ്യമാണ് മന്ത്രി അംഗീകരിച്ചത്.43.48കോടി രൂപയാണ് ഇതിന് വകയിരുത്തിയിട്ടുള്ളത്.
ടെൻഡറിൽ ഉൾപ്പെടാത്ത പ്രദേശങ്ങളിൽ കൂടി ലോഹ കമ്പികൾ മാറ്റി
എ .ബി . സി കേബിളുകൾ ആക്കണമെന്നെ
എം.എൽ.എ യുടെ ആവശ്യവും മന്ത്രി അംഗീകരിച്ചു. .

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം