Wednesday, September 09, 2026
News99 Kerala

ട്രംപിനെ വധിക്കാൻ ഇറാന് രഹസ്യ പദ്ധതിയെന്ന് ഇസ്രയേൽ. നെതന്യാഹുവിന്റെ ലക്ഷ്യം യുദ്ധം പുനരാരംഭിക്കൽ? സംശയം പ്രകടിപ്പിച്ച്, യുഎസ് ഉദ്യോഗസ്ഥർ.

Logo
International July 10, 2026 | 07:30 AM
News Image
ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ രഹസ്യപദ്ധതികൾ തയ്യാറാക്കുന്നതായി ഇസ്രയേൽ നൽകിയ മുന്നറിയിപ്പിൽ സംശയം പ്രകടിപ്പിച്ച് യുഎസ് ഉദ്യോഗസ്ഥർ. ഇറാൻ-യുഎസ് സംഘർഷം ശക്തമാകുന്നതിനിടെയാണ് ഇസ്രയേൽ ഈ രഹസ്യവിവരങ്ങൾ അമേരിക്കയ്ക്ക് കൈമാറിയിരിക്കുന്നത് . യുഎസ് ഇറാനെതിരെ ശക്തമായ സൈനികനടപടി സ്വീകരിക്കാനും യുദ്ധം പുനരാരംഭിക്കാനും വേണ്ടിയാണോ നെതന്യാഹു ശ്രമിക്കുന്നതെന്നാണ് ഒരു വിഭാഗം യുഎസ് ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.

ട്രംപിനെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങൾ ഇസ്രായേൽ അതീവ ഗൗരവത്തോടെയാണ് അവതരിപ്പിക്കുന്നതെങ്കിലും, അമേരിക്കൻ ഭരണകൂടത്തിലെ ചില ഉന്നത ഉദ്യോഗസ്ഥർ ഈ നീക്കത്തെ സംശയത്തോടെയാണ് വീക്ഷിക്കുന്നു ഇറാനെതിരെ കടുത്ത നിലപാടുള്ള ട്രംപിനെ വൈകാരികമായി സ്വാധീനിക്കാനും ഇറാനുമേൽ സൈനിക ആക്രമണം അഴിച്ചുവിടാൻ പ്രേരിപ്പിക്കാനുമുള്ള ഇസ്രയേലിന്റെ തന്ത്രമാണ് ഇതിനു മുമ്പും ഉണ്ടായതെന്ന് നിരീക്ഷകർ വിലയിരുത്തിയിരുന്നത്.

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ അന്തരീക്ഷം തങ്ങൾക്ക് അനുകൂലമായി മാറ്റിയെടുക്കാൻ ഈ രഹസ്യവിവരങ്ങളെ ആയുധമാക്കുകയാണെന്നും ഒക്ടോബറിൽ നടക്കുന്ന തെരഞ്ഞെടുപ്പ് തനിക്ക് അനുകൂലമാക്കാൻ നെതന്യാഹു യുദ്ധത്തെ ഉപയോഗിക്കുകയാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം