Wednesday, September 09, 2026
News99 Kerala

മെഗാസ്റ്റാർ മമ്മൂട്ടിക്ക് തമിഴ് താരം ധനുഷ് (OM - Chapter 1:എന്ന മൂവി ലൊക്കേഷനിൽ സർപ്രൈസ് ആഘോഷം ഒരുക്കി

Logo
Entertainment June 26, 2026 | 08:57 AM
News Image

രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച മെഗാസ്റ്റാർ മമ്മൂട്ടിക്ക് തമിഴ് താരം ധനുഷും പുതിയ ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചേർന്ന് ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് വലിയ കേക്ക് മുറിച്ച് സർപ്രൈസ് ആഘോഷം ഒരുക്കി.
ധനുഷ് നായകനാകുന്ന 'ഓം' (OM - Chapter 1: Udhiram The Blood Wood) എന്ന വരാനിരിക്കുന്ന പുതിയ തമിഴ് ചിത്രത്തിന്റെ സെറ്റിലായിരുന്നു ഈ ആഘോഷം.അമരൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ ചിത്രത്തിൽ മമ്മൂട്ടി ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
ധനുഷിന്റെ സ്വന്തം നിർമ്മാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് (Wunderbar Films) ആണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.സെറ്റിൽ വെച്ച് മമ്മൂട്ടി വലിയൊരു കേക്ക് മുറിക്കുകയും, നടൻ ധനുഷും സംവിധായകൻ രാജ്കുമാറും മറ്റ് അണിയറപ്രവർത്തകരും കൈയടിച്ച് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. വണ്ടർബാർ ഫിലിംസ് തങ്ങളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഈ മനോഹരമായ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ധനുഷ് മമ്മൂട്ടിക്ക് കൈകൊടുത്ത് ആശംസകൾ അറിയിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം