Thursday, September 10, 2026
News99 Kerala

ഇടിമിന്നലിൽ വീട് തകർന്നു; വൻ നാശനഷ്ടങ്ങൾ: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം

Logo
Kerala June 17, 2026 | 06:08 AM
News Image

കോഴിക്കോട്:
കൊയിലാണ്ടി- പന്തലായനി കാട്ടുവയലിൽ ഇടിമിന്നലിൽ വീട് തകർന്നു. നാഗപ്രഭയിൽ നാഗരാജിന്റെ വീടിന്റെ ഒരു ഭാഗമാണ് ഇടിമിന്നലിൽ തകർന്നത്. ഇന്ന് രാവിലെ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം.

വീടിന്റെ വരാന്തയോട് ചേർന്ന ഭാഗത്തെ മതിലും ടൈലുകളും പൂർണമായും പൊട്ടിത്തെറിച്ചു. അപകടസമയത്ത് വീട്ടിലെ കുട്ടി വരാന്തയിൽ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാഗരാജും കുടുംബവും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് നാശനഷ്ടങ്ങൾ കണ്ടതെന്ന് നാഗരാജിന്റെ ഭാര്യ ഷിജിന പറഞ്ഞു.

ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ വയറിങ് പൂർണമായും കത്തിനശിച്ചു. ഫ്രിഡ്ജ്, ടിവി ഉൾപ്പെടെയുള്ള വീട്ടിലെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് കുടുംബം. ഓട്ടോറിക്ഷാ ഡ്രൈവറായ നാഗരാജിന്റെ കുടുംബത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം