Wednesday, September 09, 2026
News99 Kerala

നവീകരിച്ച ദീപസ്തംഭം ദേവസ്വം മന്ത്രി കെ.മുരളീധരൻ ഗുരുവായൂരപ്പന് സമർപ്പിച്ചു ......

Logo
Kerala June 16, 2026 | 06:22 AM
News Image
ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു. സ്വർണ്ണ പ്രഭയിൽ ഭക്തരുടെ മനം നിറഞ്ഞു. ഇന്നലെ വൈകുന്നേരം ആറരയോടെ ദേവസ്വം മന്ത്രി ശ്രീ.കെ.മുരളീധരനാണ് ദീപസ്തംഭം ഗുരുവായൂരപ്പന് സമർപ്പിച്ചത്. ദീപസ്തംഭത്തിലെ തിരി തെളിയിച്ചായിരുന്നു സമർപ്പണം.
119 വർഷങ്ങൾക്ക് മുൻപ് ദീപസ്തംഭം വഴിപാടായി സമർപ്പിച്ച സർ ചേറ്റൂർ ശങ്കരൻ നായരുടെ കുടുംബത്തിലെ ഇളമുറക്കാരുടെ സാന്നിധ്യത്തിലായിരുന്നു സമർപ്പണ ചടങ്ങ്. ദേവസ്വം ചെയർമാൻ ശ്രീ ഏ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ.സി.മനോജ്, ശ്രീ.മനോജ് ബി നായർ, ശ്രീമതി. എം.യു ഷിനിജ ,
ദീപസ്തംഭം നവീകരണം വഴിപാടായി നിർവ്വഹിച്ച ചെന്നൈ വ്യവസായി സനൽകുമാർ, കുടുംബാംഗങ്ങൾ ,ക്ഷേത്രം ഡി.എ എം.രാധ, ഭരണ വിഭാഗം ഡി.എ പ്രമോദ് കളരിക്കൽ,മരാമത്ത് ചീഫ് എൻജിനീയർ എം വി രാജൻ, എക്സി.എൻജിനീയർ എം.കെ.അശോക് കുമാർ, വി.ബി.സാബു., അസി.മാനേജർ ലെജുമോൾ ,ഭക്തർഎന്നിവർ ചടങ്ങിൽ സന്നിഹിതരായി. നവീകരണ പ്രവൃത്തി വഴിപാടായി സമർപ്പിച്ച
ചെന്നൈ വ്യവസായി സനൽകുമാർ,.പ്രവൃത്തി ചെയ്ത നടവരമ്പ് ഉണ്ണിക്കൃഷ്ണൻ മേനോൻ ,മറ്റ് പ്രവൃത്തി നിർവ്വഹിച്ച ജീവനക്കാർ എന്നിവർക്ക് ദേവസ്വത്തിൻ്റെ ഉപഹാരം മന്ത്രി കെ.മുരളിധരൻ സമ്മാനിച്ചു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം