Wednesday, September 09, 2026
News99 Kerala

ചരിത്രം തിരുത്തിയെഴുതി നരേന്ദ്രമോദിജി; കൊട്ടിയൂർ പുണ്യഭൂമിയിൽ സ്വർണ്ണക്കുട സമർപ്പണം

Logo
Editors Pick June 11, 2026 | 08:05 AM
News Image

കൊട്ടിയൂർ: ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട്, ഭാരതത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദത്തിലിരിക്കുന്ന വ്യക്തിയെന്ന സുവർണ്ണ നേട്ടം കൈവരിച്ച പ്രിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയുടെ ചരിത്ര നിമിഷം കൊട്ടിയൂർ വൈശാഖ മഹോത്സവ നഗരിയിലും ഭക്തിസാന്ദ്രമായി ആഘോഷിക്കപ്പെട്ടു. 2014 മേയ് 26-ന് ആദ്യമായി അധികാരമേറ്റ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, 12 വർഷത്തെ സമാനതകളില്ലാത്ത ഭരണചക്രം തിരിച്ച് 4,399 ദിവസങ്ങൾ പൂർത്തിയാക്കിക്കൊണ്ടാണ് ജവഹർലാൽ നെഹ്‌റുവിന്റെ (4,398 ദിവസങ്ങൾ) റെക്കോർഡ് മറികടന്ന് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.
ഈ അപൂർവ്വമായ ദേശീയ സുദിനത്തിന്റെ ഭാഗമായി കൊട്ടിയൂർ പെരുമാൾക്ക് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പവിത്രമായ 'സ്വർണ്ണക്കുടം' സമർപ്പിച്ചു. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഐശ്വര്യദായകവുമായ ചടങ്ങുകളിൽ ഒന്നാണ് ഈ സ്വർണ്ണക്കുടം വെക്കൽ കർമ്മം.
ബിജെപി സംസ്ഥാന സെക്രട്ടറി ശ്രീ. കെ. രഞ്ജിത്ത്, കർഷക മോർച്ച ജില്ലാ അധ്യക്ഷൻ ശ്രീ. മനോഹരൻ സംസ്ഥാന കൗൺസിൽ അംഗം ശ്രീ. കൂട്ട ജയപ്രകാശ്, പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ.സി. ആദർശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ദേശീയതയുടെ കരുത്തും ഭക്തിയുടെ ചൈതന്യവും ഒത്തുചേർന്ന ഈ പുണ്യകർമ്മത്തിൽ പേരാവൂർ മണ്ഡലത്തിലെ മറ്റ് പ്രമുഖ ഭാരവാഹികളും, വിവിധ പോഷകസംഘടന നേതാക്കളും, നൂറുകണക്കിന് ഭക്തജനങ്ങളും പങ്കെടുത്തു. പ്രധാനമന്ത്രിയുടെ ദീർഘായുസ്സിനും ഭാരതത്തിന്റെ ഉന്നതിക്കും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളോടെയാണ് സമർപ്പണ ചടങ്ങുകൾ സമാപിച്ചത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം