Wednesday, September 09, 2026
News99 Kerala

മലമ്പുഴ ഡാമിൽ ഇന്നലെ കാണാതായ തിരൂർ സ്വദേശിയായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Logo
Editors Pick June 10, 2026 | 05:04 AM
News Image
മലമ്പുഴ ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം തിരൂർ പരിയാപുരം കാനൂർ ബ്ലാത്തിയിൽ കുഞ്ഞന്റെ മകൻ ഷെമീലിന്റെ ( 22) മൃതദേഹമാണ് കണ്ടെത്തിയത്. തെക്കെ മലമ്പുഴ മേലയിൽ ഇന്നലെ ആയിരുന്നു സംഭവം.
പാലക്കാട് കൊടുമ്പ് ഇരട്ടയാലിലെ സ്വകാര്യ കോളേജിലെ ഫാർമസി അവസാന വർഷ വിദ്യാർഥിയാണ് മരിച്ച ഷെമീൽ. സുഹൃത്തുക്കൾക്കൊപ്പമാണ് യുവാവ് ഇവിടേക്ക് എത്തിയത്. കുളിക്കുന്നതിനിടയിൽ ഡാമിൽ അകപ്പെടുകയായിരുന്നു.
ഉടൻ ഫയർ ആൻഡ് റെസ്ക്യൂ ടീമെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് ഇന്ന് രാവില തെരച്ചിൽ പുനഃരാരംഭിക്കുകയായിരുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം