Wednesday, September 09, 2026
News99 Kerala

കേരളത്തിലേക്ക് കാലികൾ എത്തുന്നില്ല ഇറച്ചിക്കടകൾ 6നും 7നും അടച്ചിടും

Logo
Kerala June 04, 2026 | 07:19 AM
News Image
കേരളത്തിൽ ആവശ്യത്തിനുള്ള കാലികൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്താത്തത് കാരണം ഒട്ടേറെ ജില്ലകളിൽ ഇറച്ചികടകൾ 6,7 തീയതികളിൽ അടച്ചിടുമെന്ന് മീറ്റ് ഇൻഡസ്ട്രീസ് വെൽഫയർ അസോസിയേഷൻ അറിയിച്ചിരിക്കുന്നു . പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഇറച്ചിക്കടകൾ അടച്ചിടുന്നത്. കേരളത്തിൽ ഇറച്ചി ആവശ്യത്തിനുള്ള കന്നുകാലികൾ കൂടുതലും അന്യസംസ്ഥാനങ്ങളിൽ നിന്നാണ് എത്തിയിരുന്നത് . കാലികളെ വാഹനത്തിൽ കൊണ്ടുവരുമ്പോൾ ഗോ രക്ഷകരും മറ്റും അനധികൃതമായി ജപ്തി ചെയ്യുന്നുട്ട് . ബലിപെരുന്നാളിന് മുന്നോടിയായി രാജ്യവ്യാപകമായി ഇത് വളരെ കൂടിയിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബീഫ് ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം.

ഗുണ്ടാ മാഫിയകളുടെ നിയന്ത്രണത്തിലുള്ള കാലികൾക്ക് മാത്രമാണ് തടസ്സമില്ലാതെ ഗതാഗതം സാധ്യമാകുന്നുള്ളത് . ഇതിനിടയിൽ ഭീഷണിപ്പെടുത്തി വൻതുകകൾ ആവശ്യപ്പെട്ടും വാഹനങ്ങളെ കടത്തിവിടുന്നതായി വിവരമുണ്ട്. ഇതോടെ കേരളത്തിലെ ഇറച്ചി വ്യാപാരം പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയിലാണ് ചില്ലറ വിൽപ്പനക്കാർ.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം