Thursday, September 10, 2026
News99 Kerala

എംആധാർ’ ആപ് നിർത്തലാക്കുന്നു; ഇനി പുതിയ ‘ആധാർ ആപ്

Logo
Kerala May 26, 2026 | 07:17 AM
News Image
നിലവിലുള്ള 'എംആധാർ' ആപ് നിർത്തലാക്കുകയാണെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ഇതിന് പകരം സ്മാർട്ട്‌ഫോണുകളിൽ ആധാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും സുരക്ഷിതമായും ലഭിക്കുന്നതിനായി പരിഷ്‌കരിച്ച പുതിയ 'ആധാർ' ആപ് സർക്കാർ പുറത്തിറക്കി. ഈ ആപ് വളരെ വേഗത്തിലും വ്യക്തിഗത വിവരങ്ങൾക്ക് കൂടുതൽ നിയന്ത്രണവും സുരക്ഷയും നൽകുന്നതാണെന്നും അധികൃതർ അറിയിച്ചു. മുൻപ് ആധാർ പരിശോധനാ വേളകളിൽ ഉപഭോക്താവിന്റെ മുഴുവൻ വിവരങ്ങളും സ്‌ക്രീനിൽ ദൃശ്യമായിരുന്നെങ്കിൽ, പുതിയ സംവിധാനത്തിൽ ആവശ്യമുള്ള വിവരങ്ങൾ മാത്രം തിരഞ്ഞെടുത്തു പങ്കുവെക്കാനുള്ള സൗകര്യവുമുണ്ട്.

ഹോട്ടലുകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ എന്നിവിടങ്ങളിൽ ആധാർ കാർഡ് സമർപ്പിക്കാൻ ക്യൂആർ കോഡ് വഴി സാധിക്കും. ഇതിലൂടെ മുഴുവൻ ആധാർ വിവരങ്ങളും പുറത്തുവിടാതെ തന്നെ ആവശ്യമായ രേഖകൾ മാത്രം കൈമാറൻ സാധിക്കും അതുപോലെ, മുൻപ് വെറും എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള ഒടിപി വെരിഫിക്കേഷനെ മാത്രം ആശ്രയിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ പുതിയ ആപ്പിൽ സുരക്ഷ ശക്തമാക്കാൻ ഒടിപിക്ക് പുറമെ ഫോട്ടോ വെരിഫിക്കേഷൻ, ക്യുആർ കോഡ് പരിശോധന തുടങ്ങിയ ഒന്നിലധികം സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് തങ്ങളുടെ വിരലടയാളം, മുഖം, കണ്ണ് തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ ഈ ആപ്പിലൂടെ നേരിട്ട് ലോക്ക് ചെയ്യാനും നിയന്ത്രിക്കാനും സാധിക്കും. ഇത് മറ്റുള്ളവർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയും.

പുതിയ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ഘട്ടങ്ങളും യുഐഡിഎഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ആദ്യം ഗൂഗിൾ പ്ലേ സ്‌റ്റോർ പോലുള്ള ഔദ്യോഗിക ആപ് സ്‌റ്റോറുകളിൽ നിന്ന് പുതിയ ആധാർ ഡൗൺലോഡ് ചെയ്യണം. തുടർന്ന് താല്പര്യമുള്ള ഭാഷ തിരഞ്ഞെടുത്ത ശേഷം, ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ നൽകി ഒടിപി വഴി വെരിഫൈ ചെയ്യണം. ചില ഉപഭോക്താക്കളോട് ഈ ഘട്ടത്തിൽ ലൈഫ് ഫോട്ടോ വേരിഫിക്കേഷൻ പൂർത്തിയാക്കാനും ആവശ്യപ്പെട്ടേക്കാം. ഇതിന് ശേഷം സുരക്ഷയ്ക്കായി ഒരു പിൻ നമ്പർ സെറ്റ് ചെയ്യുകയോ ബയോമെട്രിക് അൺലോക്ക് സംവിധാനം സജീവമാക്കുകയോ ചെയ്യാം. അവസാനമായി ആധാർ നമ്പർ രേഖപ്പെടുത്തി മറ്റൊരു ഒടിപി കൂടി നൽകുന്നതോടെ ആപ് പൂർണ സജ്ജമാകും. ഒരു ലോഗിൻ രീതിക്ക് പകരം പല ഘട്ടങ്ങളായുള്ള സുരക്ഷ ഉറപ്പാക്കാനാണ് ഈ പുതിയ ക്രമീകരണം.


Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം