Wednesday, September 09, 2026
News99 Kerala

ഗസ്സ വംശഹത്യക്കു ഇസ്രയേലിന് ആയുധമെത്തിച്ച രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യ.

Logo
Editors Pick May 25, 2026 | 02:34 PM
News Image
ഗസ്സയിലെ വംശഹത്യയിൽ ഇസ്രയേലിന് ആയുധമെത്തിക്കുന്നതിൽ ആദ്യ അഞ്ച് രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യ. അമേരിക്ക, റൊമാനിയ, തായ്‌വാൻ, ചെക്ക് റിപ്പബ്ലിക് എന്നിവയാണ് മറ്റ് നാല് രാജ്യങ്ങൾ. ഇസ്രയേൽ കസ്റ്റംസ് ഡാറ്റയും കപ്പൽ ഗതാഗത വിവരങ്ങളും വിശകലനം ചെയ്ത് അൽജസീറ പുറത്തുവിട്ട റിപ്പോർട്ടാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

ഇസ്രയേലിലേക്ക് ആയുധങ്ങൾ എത്തിക്കുന്നത് അമേരിക്ക മാത്രമാണെന്ന ധാരണ തിരുത്തിക്കൊണ്ട്, ഇന്ത്യയും ബ്രസീലും ഉൾപ്പെടെ 51 രാജ്യങ്ങൾ ഈ യുദ്ധകാലത്ത് ഇസ്രയേലിന് സൈനിക സഹായങ്ങൾ നൽകിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം . ഗസ്സയിൽ അന്താരാഷ്ട്ര കോടതികളുടെ വിലക്കുകളും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആഗോള പ്രതിഷേധങ്ങളും നിലനിൽക്കുമ്പോഴും, ഇസ്രയേലിന്റെ ആയുധ വിതരണ ശൃംഖല കൂടുതൽ ശക്തമായി മുന്നോട്ടുപോയിട്ടുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആഗോള പ്രതിരോധ വിപണിയിൽ ഇസ്രയേലിലേക്ക് ആയുധങ്ങൾ എത്തിക്കുന്നതിൽ അമേരിക്ക കഴിഞ്ഞാൽ ഏറ്റവും നിർണായക പങ്ക് വഹിക്കുന്നത് ഇന്ത്യ. യുദ്ധം തുടങ്ങിയ ശേഷം ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്കുള്ള സ്‌ഫോടകവസ്തുക്കൾ, ഡ്രോണുകൾ, മറ്റ് സൈനിക ഘടകങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ വൻ വർദ്ധനവുടടാക്കിയത് ഇന്ത്യയിലെ പ്രമുഖ സ്വകാര്യ കമ്പനിയായ അദാനി ഡിഫൻസ് ഇസ്രയേലിന്റെ എൽബിറ്റ് സിസ്റ്റംസുമായി ചേർന്ന് ഹൈദരാബാദിൽ നിർമ്മിച്ച 'ഹെർമിസ് 900' അത്യാധുനിക ഡ്രോണുകൾ ഇസ്രയേൽ സൈന്യത്തിന് കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നത്.

കൂടാതെ തമിഴ്‌നാട്ടിലെയും മറ്റ് സംസ്ഥാനങ്ങളിലെയും പൊതുമേഖലാസ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വെടിക്കോപ്പുകളും റോക്കറ്റ് ഭാഗങ്ങളും ഇസ്രയേലിലേക്ക് കയറ്റി അയച്ചിയിരിക്കുന്നു . യൂറോപ്യൻ രാജ്യങ്ങളായ റൊമാനിയയും ചെക്ക് റിപ്പബ്ലിക്കും യുദ്ധവിമാനങ്ങളുടെയും മിസൈലുകളുടെയും സ്‌പെയർ പാർട്‌സുകളും അത്യാധുനിക സാങ്കേതിക വിദ്യകളും ഇസ്രയേലിന് നൽകി തങ്ങളുടെ കയറ്റുമതി നിരക്ക് ഉയർത്തിയിരിക്കുന്നു . ഏഷ്യൻ സാങ്കേതിക ശക്തിയായ തായ്‌വാൻ, സൈനിക ആവശ്യങ്ങൾക്കുള്ള നിർണായക ഇലക്ട്രോണിക് ചിപ്പുകളും കമ്പ്യൂട്ടർ ഘടകങ്ങളുമാണ് ഇസ്രയേലി പ്രതിരോധ സംവിധാനങ്ങൾക്ക് നൽകിയിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം