Sunday, October 25, 2026
News99 Kerala

കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ചു; ഭർത്താവിന് ഗുരുതര പരിക്ക്

Logo
Kerala May 16, 2026 | 04:39 AM
News Image

പേരാമ്പ്ര ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കക്കറ മുക്ക് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ സോന എന്ന യുവതി വെന്തുമരിച്ചു. കൂടെയുണ്ടായിരുന്ന ഭർത്താവിന് ഗുരുതരമായി പൊള്ളലേറ്റു. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വെള്ളിയച്ച രാത്രി 9.15-ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് പെട്ടെന്ന് കത്തിയമർന്നത്.
റോഡിലൂടെ പോവുകയായിരുന്ന കാറിൽനിന്ന് പെട്ടെന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. കാറിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാർ തൊട്ടടുത്ത നെൽവയലിൽനിന്ന് വെള്ളം കോരിയൊഴിച്ചാണ് തീയണയ്ക്കാനും ഇവരെ പുറത്തെടുക്കാനും ശ്രമിച്ചത്. നാട്ടുകാരുടെ കൃത്യമായ ഇടപെടലിനെത്തുടർന്നാണ് ഭർത്താവിനെ കാറിൽനിന്ന് പുറത്തെടുക്കാനായത്. ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
വിവരമറിഞ്ഞ് പേരാമ്പ്രയിൽനിന്ന് ഫയർഫോഴ്സ് യൂണിറ്റ് സംഭവസ്ഥലത്തേക്ക് തിരിച്ചു. എന്നാൽ ഫയർഫോഴ്സ് സംഘം എത്തുന്നതിനുമുൻപുതന്നെ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. കാറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments
Please Login to comment.
LATEST NEWS
എസ് എം എ കുട്ടികളുടെ മരുന്ന് മാറ്റം ശാസ്ത്രീയ ഫലം വരുന്നത് വരെ നിർത്തി വെക്കണം, പഴയ മരുന്ന് തുടരണം, എല്ലാ ജില്ലയിലും പരിശോധന വേണം - കേരള ഡെവലപ്മെന്റ് ഫോറം
സ്കൂട്ടർ ഇടിച്ച് കാൽ നട യാത്രക്കാരിയായ വയോധിക മരിച്ചു
ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് സമര ജ്വാലകൾ പടരട്ടെ
കൊയിലാണ്ടിയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി