Wednesday, September 09, 2026
News99 Kerala

പേരാവൂരിൽ നിർബന്ധിച്ചു മത്സരിപ്പിച്ചതാണെന്ന് മുൻ മന്ത്രി ശൈലജ

Logo
Kerala May 07, 2026 | 10:14 AM
News Image
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നു കേന്ദ്ര കമ്മിറ്റിയംഗം കെ.കെ ശൈലജ. വിജയിക്കാൻ സാധ്യതയില്ലെന്ന് ഉറപ്പായിരുന്നിട്ടും തന്നെ നിർബന്ധിച്ച് പേരാവൂരിൽ മത്സരിപ്പിച്ചതിലാണ് ശൈലജ അതൃപ്തി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ശൈലജയെ ഇക്കുറി മണ്ഡലം മാറ്റിയത് നേരത്തെ തന്നെ വിവാദമായിയിരുന്നു പേരാവൂരിൽ സണ്ണി ജോസഫിനോട് 14,553 വോട്ടുകൾക്കാണ് ശൈലജ പരാജയപ്പെട്ടിരിക്കുന്നത് .

സംസ്ഥാനത്ത് പാർട്ടിയുടെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് സെക്രട്ടേറിയറ്റ് യോഗത്തിന്റെ പൊതുവായ വിലയിരുത്തൽ. പാർട്ടിക്ക് ജനകീയ അടിത്തറ നഷ്ടമായെന്നും, വെറും കണ്ണിൽ പൊടിയിടുന്ന തിരുത്തലുകൾ കൊണ്ട് കാര്യമില്ലെന്നും യോഗത്തിൽ വിമർശനമുയർന്നത് . പരാജയകാരണങ്ങൾ താഴെത്തട്ടിലുള്ള ഘടകങ്ങളിൽ നിന്ന് അന്വേഷിക്കണം. അണികളുടെ വികാരം മനസ്സിലാക്കുന്നതിൽ നേതൃത്വത്തിന് പരാജയം സംഭവിച്ചുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം