Wednesday, September 09, 2026
News99 Kerala

പിണറായി വിജയന്‍ അഞ്ചാം റൗണ്ടിലും പിന്നിൽ; ലീഡ് ഉയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുൽ റഷീദ്

Logo
Editors Pick May 04, 2026 | 05:37 AM
News Image
കണ്ണൂര്‍: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് ധർമ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നിൽ. ധർമ്മടത്ത് അഞ്ചാം റൗണ്ട് എണ്ണിക്കഴിയുമ്പോൾ 2812 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപി അബ്ദുൽ റഷീദ് ലീഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ ചെമ്പിലോട് പഞ്ചായത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയ ആദ്യ ഘട്ടം മുതൽ തന്നെ പിണറായി വിജയന് പിന്നോട്ട് പോകേണ്ടി വന്നത് എൽഡിഎഫ് ക്യാമ്പുകളെ ഞെട്ടിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുഖ്യമന്ത്രി മികച്ച ലീഡ് സ്വന്തമാക്കിയ മേഖലകളിൽ ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി കൃത്യമായ വിള്ളൽ വീഴ്ത്തുന്ന കാഴ്ചയാണ് ധർമ്മടത്ത് കാണുന്നത്. 2016-ൽ 87,329 വോട്ടുകളും 2021-ൽ അത് 95,522 ആയും ഉയർത്തിയ പിണറായി വിജയന്റെ കരുത്തിന് മുന്നിലേക്കാണ് യുവപോരാളിയായ അബ്ദുൽ റഷീദിനെ കോൺഗ്രസ് കളത്തിലിറക്കിയത്. കെ രഞ്ജിത്താണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. കേരളം ഉറ്റുനോക്കുന്ന ഈ പോരാട്ടത്തിൽ ധർമ്മടത്തെ ഓരോ വോട്ടും ഇപ്പോൾ നിർണ്ണായകമായി മാറിക്കഴിഞ്ഞു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം