Thursday, September 10, 2026
News99 Kerala

മുസ്ലിം ലീഗ് നേതാവ് പറമ്പാടൻ അലവിക്കുട്ടി സാഹിബ് വാഹനാപകടത്തിൽ അന്തരിച്ചു

Logo
Kerala April 30, 2026 | 11:25 AM
News Image


കോഴിക്കോട്:മുക്കം, പ്രമുഖ മുസ്ലിം ലീഗ് നേതാവും സ്വതന്ത്ര കർഷകസംഘം കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടുമായ പറമ്പാടൻ അലവിക്കുട്ടി സാഹിബ് വാഹനാപകടത്തിൽ അന്തരിച്ചു. മുക്കം തേക്കുംകുറ്റി സ്വദേശിയായ അദ്ദേഹം അല്പസമയം മുൻപുണ്ടായ അപകടത്തെ തുടർന്നാണ് മരണപ്പെട്ടത്.

നിലവിൽ കെ.എം.സി.ടി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. അവിടെ വെച്ച് നടക്കുന്ന പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതാണ്. കർഷകരുടെ പ്രശ്നങ്ങളിലും രാഷ്ട്രീയ-സാമൂഹിക മേഖലകളിലും സജീവമായി ഇടപെട്ടിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം