Wednesday, September 09, 2026
News99 Kerala

ലവ് ജിഹാദ് ആരോപണങ്ങൾ തള്ളി ചാഹത്ത് ഖന്ന

Logo
Entertainment April 17, 2026 | 07:41 AM
News Image
നടി ചാഹത്ത് ഖന്നയുടെ മതപരിവർത്തനത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ കുറച്ചുദിവസങ്ങളായി വലിയ ചർച്ചകളാണ് നടക്കുന്നത്. തന്റെ രണ്ടാം വിവാഹവേളയിൽ ഇസ്ലാം സ്വീകരിച്ചതും പിന്നീട് ഹിന്ദു മതത്തിലേക്ക് മടങ്ങിയതും സംബന്ധിച്ച അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി താരം തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

താൻ മതം മാറിയത് ആരുടെയും സമ്മർദം മൂലമല്ലെന്നും തികച്ചും വ്യക്തിപരമായ തീരുമാനമായിരുന്നു അതെന്നും ചാഹത്ത് വ്യക്തമാക്കി. 'ചെറുപ്പം മുതലേ ഈദും ദീപാവലിയും ഒരുപോലെ ആഘോഷിച്ചു വളർന്ന വ്യക്തിയാണ് ഞാൻ. മതേതരവാദിയാണ്. എന്റെ മതം മാറ്റം ആരെങ്കിലും അടിച്ചേൽപ്പിച്ചതല്ല. മറിച്ച് അന്ന് എനിക്ക് ശരിയെന്നു തോന്നിയ കാര്യമാണ്,' താരം പറഞത്.

2013-ൽ ഫർഹാൻ മിർസയുമായുള്ള വിവാഹസമയത്താണ് ചാഹത്ത് ഇസ്ലാം മതം സ്വീകരിച്ചത്. എന്നാൽ ആ ബന്ധം വേർപിരിഞ്ഞതിന് ശേഷം താരം വീണ്ടും ഹിന്ദു മതത്തിലേക്ക് മടങിപ്പോയി. താൻ ഇപ്പോൾ ഒരു ഉറച്ച സനാതന വിശ്വാസിയാണെന്നും തന്റെ വേരുകളിലേക്ക് മടങ്ങുന്നതാണ് തനിക്ക് സമാധാനം നൽകുന്നതെന്നും താരം വെളിപ്പെടുത്തി. 'ചില കാര്യങ്ങളിൽ എനിക്ക് വളരെ വ്യക്തത കുറവുണ്ടായിരുന്നു. എന്നാൽ ഇന്ന് ഞാൻ എവിടെ നിൽക്കുന്നു എന്നതിനെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയുണ്ട്,' അവർ കൂട്ടിച്ചേർത്തു.

രണ്ട് വിവാഹബന്ധങ്ങൾ പരാജയപ്പെട്ടത് തന്നെ മാനസികമായി വലിയ രീതിയിൽ ബാധിച്ചുവെന്ന് ചാഹത്ത് പറയുന്നു. 2006-ൽ ഭരത് നർസിങ്ങാനിയുമായുള്ള ആദ്യ വിവാഹവും പിന്നീട് ഫർഹാൻ മിർസയുമായുള്ള രണ്ടാം വിവാഹവും തകർന്നുപോയത് സമൂഹത്തിന് മുന്നിൽ തന്നെ പരിഹാസ്യയാക്കിയോ എന്ന് ഭയപ്പെട്ടിരുന്നതായി താരം സമ്മതിച്ചു. ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് രണ്ട് ബന്ധങ്ങളിൽനിന്നും താൻ പുറത്തുകടന്നതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

തന്റെ മതമാറ്റം 'ലവ് ജിഹാദ്' ആണെന്ന തരത്തിൽ ഉയർന്ന ആരോപണങ്ങളെ താരം ശക്തമായി എതിർത്തു. തന്റെ ജീവിതത്തിലെ ഓരോ വീഴ്ചകളും തീരുമാനങ്ങളും തന്റേത് മാത്രമാണ്. 'രണ്ട് വിവാഹമോചനങ്ങൾ എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് വലിയ ഭാരമാണ്. ആളുകൾ കുറ്റപ്പെടുത്തുന്നത് എളുപ്പമാണ്. എന്നാൽ ആ സാഹചര്യത്തിലൂടെ കടന്നുപോകുന്നത് പ്രയാസകരമാണ്,' ചാഹത്ത് പറഞ്ഞു.

നിലവിൽ രണ്ട് പെൺമക്കളുടെ അമ്മയായ ചാഹത്ത്, തന്റെ മക്കളുടെ ഭാവിയിലേക്കും അഭിനയ ജീവിതത്തിലേക്കുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 'ബഡേ അച്ചേ ലഗ്തേ ഹേ' പോലുള്ള ഹിറ്റ് സീരിയലുകളിലൂടെ ശ്രദ്ധേയയായ താരം, പ്രതിസന്ധികളെ മറികടന്ന് ശക്തമായി തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. സ്വന്തം ജീവിതാനുഭവങ്ങൾ തുറന്നുപറയുന്നതിലൂടെ തന്നെപ്പോലെ പ്രയാസമനുഭവിക്കുന്ന മറ്റുള്ളവർക്ക് ധൈര്യം നൽകാൻ കഴിയുമെന്നാണ് താരം ആഗ്രഹിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം