Sunday, July 26, 2026
News99 Kerala

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് അമേരിക്കൻ പ്രസിഡൻ ട്രംപ്.

Logo
International April 15, 2026 | 09:41 AM
News Image
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് അമേരിക്കൻ പ്രസിഡൻ ട്രംപ്. ഇറാനെതിരായ സൈനിക നീക്കങ്ങളിൽ അമേരിക്കയെ പിന്തുണയ്ക്കാൻ വിസമ്മതിച്ചതാണ് ട്രംപിനെ പ്രരിപിച്ചത്. മെലോണിക്ക് ആവശ്യമായ ‘ധൈര്യമില്ലെന്ന്’ ട്രംപ് തുറന്നടിക്കുകയും ചെയ്തു.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തൻ്റെ അതൃപ്തി വ്യക്തമാക്കിയത്. മെലോണിയുടെ നിലപാട് തന്നിൽ വലിയ ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു.

ഇറാൻ്റെ പക്കൽ ആണവായുധം ഉണ്ടായാൽ വെറും രണ്ട് മിനിറ്റിനുള്ളിൽ തകരുന്ന രാജ്യമായിരിക്കും ഇറ്റലി. എന്നാൽ ഈ ഗൗരവകരമായ സാഹചര്യം മെലോണി തിരിച്ചറിയുന്നില്ലെന്ന് ട്രംപ് ആരോപിക്കുകയും ചെയ്തു .തങ്ങളുടെ പ്രധാനമന്ത്രി ഒന്നും ചെയ്യുന്നില്ല എന്നതിൽ ഇറ്റാലിയൻ ജനത സംതൃപ്തരാണോ?” എന്ന് ട്രംപ് പരിഹസിച്ചു.

മെലോണി നിലവിൽ തനിക്ക് ‘അസ്വീകാര്യയായ വ്യക്തി’ (Persona non grata) ആണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിൻ്റെ ഈ പരസ്യ പ്രതികരണം. അമേരിക്കയുടെ സൈനിക താൽപ്പര്യങ്ങളോട് സഹകരിക്കാത്ത മെലോണിയുടെ നിലപാട് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തുന്നത്.

#America #ഇറ്റലി

Comments
Please Login to comment.
LATEST NEWS
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം