Wednesday, September 09, 2026
News99 Kerala

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ അതിവേഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ., നാല് മന്ത്രിമാരും കളത്തില്‍

Logo
Editors Pick March 15, 2026 | 11:51 AM
News Image
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

നെടുമങ്ങാട് മന്ത്രി ജി ആർ അനില്‍ വീണ്ടും ജനവിധി തേടും. ചിറയിൻകീഴ് - മനോജ് ബി ഇടമന, ചാത്തന്നൂർ - ആർ രാജേന്ദ്രൻ, ചടയമംഗലം - ജെ ചിഞ്ചുറാണി, പുനലൂർ - അജയപ്രസാദ്, കരുനാഗപ്പളളി - എം എസ് താര, അടൂർ - പ്രിജി കണ്ണൻ, ഹരിപ്പാട് - ടി ടി ജിസ്മോൻ, ചേർത്തല - പി പ്രസാദ്, വൈക്കം - പി പ്രദീപ്, പീരുമേട് - സലിം കുമാർ, നോർത്ത് പറവൂർ - ഇ ടി ടൈസൻ മാസ്റ്റർ, മൂവാറ്റുപുഴ - എൻ അരുണ്‍, കൊടുങ്ങല്ലൂർ - വി ആർ സുനില്‍കുമാർ, കയ്പമംഗലം - കെ കെ വത്സരാജ്, ഒല്ലൂർ - കെ രാജൻ, തൃശൂർ - ആലങ്കോട് ലീലാകൃഷ്ണൻ, നാട്ടിക - ഗീതാ ഗോപി, പട്ടാമ്പി - മുഹമ്മദ് മുഹ്സീൻ, മണ്ണാർക്കാട് - മൻസില്‍ അബൂബക്കർ, തിരൂരങ്ങാടി - അജിത് കൊളാടി, ഏറനാട് - ഷഫീർ കിഴിശേരി, മഞ്ചേരി - അനു മുസ്തഫ, നാദാപുരം - പി വസന്തം, കാഞ്ഞങ്ങാട് - ഗോവിന്ദൻ പളളിക്കാപ്പില്‍ തുടങ്ങിയവരാണ് മത്സരിക്കുക.

സിപിഐയുടെ നാല് മന്ത്രിമാരും ഇത്തവണ മത്സരരംഗത്ത് ഉണ്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ട് തൊട്ടുപിന്നാലെയാണ് സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഏപ്രില്‍ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 ന്. കേരളത്തിനൊപ്പം അസമും. പുതുച്ചേരിയും ഏപ്രില്‍ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രില്‍ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. കേരളത്തില്‍ മൂന്നാം തുടർ ഭരണം എല്‍ ഡി എഫ് ലക്ഷ്യമിടുമ്പോള്‍ അധികാര വഴിയില്‍ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ് യു ഡി എഫ്

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം