Wednesday, September 09, 2026
News99 Kerala

ഒരുരൂപക്ക് ഷൂ നൽകാമെന്ന് വാഗ്ദാനം; ആയിരങ്ങളൊഴുകി, തിക്കും തിരക്കും- പൊലീസ് ലാത്തിവീശി

Logo
Editors Pick March 08, 2026 | 06:53 AM
News Image
കോഴിക്കോട്: ഒരു രൂപ നോട്ടുമായെത്തുന്നവർക്ക് ഷൂ നൽകാമെന്ന് വാഗ്ദാനം കേട്ട് കടയിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തിയത് തിക്കിനും തിരക്കിനും പൊലീസ് ലാത്തിച്ചാർജിനും ഇടയാക്കി. കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീർ റോഡിലെ ട്രെൻസ് ഫാക്ടറി എന്ന കടയുടെ ഉദ്ഘാടനത്തിനിടെയാണ് സംഘർഷം.

കടയുടെ ഉദ്ഘാടനത്തിനെത്തിയവർക്ക് നേരെ പൊലീസ് ലാത്തിവീശി. ഉദ്ഘാടനം കാണാനെത്തിയവരുടെ തിക്കും തിരക്കുമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ കടയുടമയെ പൊലീസ് കസ്റ്റ്‍ഡിയിലെടുത്തു. ഉദ്ഘാടന ദിവസം ഒരു രൂപക്ക് ചെരുപ്പ് നൽകാമെന്ന വാഗ്ദാനം നൽകാമെന്ന കടയുടമയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റ് കണ്ട് ഉദ്ഘാടനത്തിന് അതിരാവിലെ തന്നെ വലിയ ജനക്കൂട്ടം എത്തിയത്. ഉദ്ഘാടനത്തിനായി കട തുറന്ന സമയത്ത് ആളുകൾ കടയിലേക്ക് ഇരച്ചുകയറുകയും അനിയന്ത്രിതമായ തിരക്കനുഭവപ്പെടുകയും ചെയ്തതോടെ കടയുടമ തന്നെയാണ് പൊലീസിൽ വിവരമറയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയിട്ടും ജനങ്ങൾ ഒഴിഞ്ഞുപോകാതായതോടെ ലാത്തിവീശുകയായിരുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം