Thursday, September 10, 2026
News99 Kerala

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്മിജിയെ നെഞ്ചിലേറ്റുന്നത് സാധാരണക്കാരും ലീഗ് പ്രവർത്തകരും.. ഇതിൽ വിറളി പൂളുന്ന ജില്ലാ പഞ്ചായത്തിലെ ചില മെമ്പർമാർ.

Logo
Kerala March 05, 2026 | 12:30 AM
News Image
മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് സീറ്റ് തരപ്പെടുത്തിയത് പോലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പരാതി പോയപ്പോൾ ലീഗ് നേതൃത്വം സ്വീകരിക്കാത്തതിൽ കലി പൂണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ സ്വന്തം പാർട്ടിക്കെതിരെയുള്ള വാർത്ത ഒളിഞ്ഞും തെളിഞ്ഞും കൊടുക്കുന്നവർക്ക് ലീഗിലെ മുൻ ചരിത്രം അറിയാഞ്ഞിട്ടാണോ..?
ഇതുപോലെ വാർത്ത കൊടുത്ത ഒരാളെയാണ് ലീഗ് പാർട്ടി കറിവേപ്പില പുറത്തിടും പോലെ പുറത്തിട്ടത്. ആ ആൾ പിന്നീട് സമസ്തയിലെ ചില നേതാക്കന്മാരെ കൂട്ടുപിടിച്ച് പൊന്നാനി പാർലമെൻറ് മണ്ഡലത്തിൽ അബ്ദുസമദ് സമദാനിക്കെതിരെ മത്സരിക്കുകയും നിലം തൊടാതെ പൊട്ടുകയും ചെയ്തത് ലീഗ് നേതൃത്വം അന്നെടുത്ത നിലപാടാണ്..
അതേ രീതിയിലേക്കാണ് ജില്ലാ പഞ്ചായത്തിലെ ചില വനിത നേതാക്കളുടെ പോക്ക് എന്ന് തോന്നുന്നു.
അഡ്വക്കേറ്റ് സ്മിജി നേതാക്കളുടെ കാലുപിടിച്ച് കരഞ്ഞ് സീറ്റ് വാങ്ങിച്ചെടുത്ത ആളല്ല. മുസ്ലിം ലീഗ് പാർട്ടി നെഞ്ചോട് ചേർത്തുവച്ച് മരണം വരെ ആ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച എപി ഉണ്ണികൃഷ്ണൻ എന്ന മനുഷ്യന്റെ മകളാണ്.. ആ മകൾക്ക് ലീഗ് നേതൃത്വം അറിഞ്ഞു നൽകിയ സീറ്റിൽ സ്മിജി വന്നപ്പോൾ തന്നെ വിജയം ഉറപ്പിച്ചിരുന്നു.. കാരണം ലീഗ് നേതൃത്വം എന്ത് ഉദ്ദേശത്തോടുകൂടിയാണോ കളത്തിൽ ഇറക്കിയത്. അതേപോലെ ആ ഡിവിഷനിലെ വോട്ടർമാരും ഏറ്റെടുക്കുകയായിരുന്നു.
എളിമത്തവും പെരുമാറ്റ രീതിയും കൊണ്ട് ജനമനസ്സുകളിൽ വളരെ പെട്ടെന്ന് തന്നെ ഇടംപിടിച്ച അഡ്വക്കറ്റ് സ്മ്ജിയെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാൻ ലീഗ് പാർട്ടിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യം വന്നില്ല. വെള്ളാപ്പള്ളിമാരുടെ വർഗീയ പരാമർശങ്ങൾക്ക് കൂടി ലീഗിൻ്റെ മറുപടിയായിരുന്നു സ്മിജിയെ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ട് ആക്കിയത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്ത് ഇരുന്നതിനു ശേഷവും എളിമത്തം കൊണ്ടും ജനങ്ങളോടുള്ള പെരുമാറ്റ രീതി കൊണ്ടും അഡ്വക്കറ്റ് സ്മിജി വളരെ പെട്ടെന്ന് തന്നെ ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു..
മീഡിയകൾ എപ്പോഴും സ്മിജിക്ക് ഒപ്പം കൂടി. എന്നാൽ മീഡിയകൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള മറുപടികളൊന്നും നൽകിയില്ല എങ്കിലും ഏറ്റവും പക്വതയോട് കൂടി തന്നെ താൻ ആക്കിയ ലീഗ് പാർട്ടിയെ ഒരിക്കലും ബുദ്ധിമുട്ടിക്കാത്ത രൂപത്തിലുള്ള മറുപടി നൽകി ഏവരെയും വെറുപ്പിക്കാതെ സ്മിജി മുന്നോട്ടുപോകുന്നു .

ഇതിലൊക്കെ വിറളി പൂണ്ട ചില ജില്ലാ പഞ്ചായത്ത് മെമ്പർമാർ സ്മിജി ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണം തുടങ്ങിയിട്ടുണ്ടെങ്കിൽ മേൽപ്പറഞ്ഞ വ്യക്തിയുടെ അനുഭവം ഒരുപക്ഷേ ഇവർക്കും വന്നുകൂടായിക ഇല്ല. സംസ്ഥാന രാഷ്ട്രീയത്തിൽ ഇന്ന് ഏറ്റവും നല്ല രൂപത്തിൽ സംഘടന പ്രവർത്തനം കൃത്യമായി മുന്നോട്ടു കൊണ്ടുപോകുന്ന മുസ്ലിം ലീഗ് പാർട്ടിക്ക് ഇതും ഒരുപക്ഷേ തലവേദന ആകില്ല. വെട്ടേണ്ടവരെ വെട്ടിയും ഗ്രൂപ്പ് കളിച്ചും സീറ്റ് തരപ്പെടുത്തിയെടുത്ത രീതി ഒരുപക്ഷേ സ്മിജിക്കെതിരെ എടുത്തപ്പോൾ അത് വില പോകില്ല എന്ന് അറിഞ്ഞപ്പോഴായിരിക്കാം പാവം ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന രൂപത്തിൽ മാധ്യമങ്ങൾക്ക് ഒളിഞ്ഞു വാർത്ത കൊടുക്കുന്നത്.. എന്തുതന്നെയായാലും വന്ന വഴി മറന്ന് ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയി കഴിഞ്ഞാൽ അതൊരുപക്ഷേ സ്വയം കുഴി തോണ്ടൽ ആയി മാറുമെന്ന് സ്വയം മനസ്സിലാക്കിയാൽ നന്ന്..

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം