Sunday, October 25, 2026
News99 Kerala

റിയാദിലെ അമേരിക്കൻ എംബസിയിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ സിഐഎ സ്റ്റേഷൻ തകർന്നതായി റിപ്പോർട്ട്

Logo
International March 04, 2026 | 03:50 AM
News Image
സൗദി അറേബ്യയുടെ തലസ്ഥാനം റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഇന്നലെ നടന്ന ഡ്രോൺ ആക്രമണത്തിൽ എംബസിക്കുള്ളിലെ സിഐഎ സ്റ്റേഷൻ തകർന്നതായുള്ള റിപ്പോർട്ട്. അതീവ സുരക്ഷാ മേഖലയിലുള്ള എംബസി വളപ്പിൽ രണ്ട് ഡ്രോണുകൾ പതിച്ചതായാണ് യുഎസ്-സൗദി സർക്കാരുകൾ സ്ഥിരീകരിച്ചിരുന്നത്.ഇറാൻ ആക്രമണം നടത്തിയത് അമേരിക്കയുടെ ചാരകേന്ദ്രം ലക്ഷ്യമിട്ടാണെന്ന് യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ’വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

പശ്ചിമേഷ്യയിലെ അമേരിക്കയുടെ ചാരപ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. സിഐഎയെ തങ്ങളുടെ പരമശത്രുവായി കാണുന്ന ഇറാന് ഇതൊരു പ്രതീകാത്മക വിജയമാണ്.
ആക്രമണത്തെത്തുടർന്ന് എംബസി കെട്ടിടത്തിന്റെ മേൽക്കൂര തകരുകയും ഉൾഭാഗം കറുത്ത പുകയാൽ നിറയുകയും ചെയ്തിരുന്നു .കെട്ടിടത്തിൽനിന്ന് തീഗോളങ്ങൾ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കെട്ടിടത്തിന് കാര്യമായ ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭ്യന്തര അറിയിപ്പിൽ പറയുന്നു.

സിഐഎ ഉദ്യോഗസ്ഥരോ മറ്റ് നയതന്ത്ര പ്രതിനിധികളോ കൊല്ലപ്പെട്ടതായി ഇതുവരെ റിപ്പോർട്ടുകളൊന്നുമില്ല. ഉദ്യോഗസ്ഥരോട് സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

റിയാദിലെ നയതന്ത്ര മേഖലയിൽ അതിശക്തമായ സ്ഫോടനശബ്ദം കേട്ടതായും വലിയ തോതിൽ പുക ഉയർന്നതായും ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. മേഖലയിൽ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം ശക്തമാക്കിയതോടെ സൗദിയിലെ അമേരിക്കൻ പൗരന്മാരോട് വീടുകളിൽ തന്നെ സുരക്ഷിതരായിരിക്കാൻ എംബസി നിർദ്ദേശം നൽകി. നയതന്ത്ര കാര്യാലയം അനിശ്ചിതകാലത്തേക്ക് അടച്ചിടുകയും ചെയ്തു.

റിയാദിലെ എംബസിക്ക് നേരെ നടന്ന ആക്രമണത്തിനും അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിനും കനത്ത തിരിച്ചടി നൽകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. തിരിച്ചടി എങ്ങനെയുള്ളതായിരിക്കുമെന്ന് ലോകം ഉടൻ കാണുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, ഇറാനെതിരെയുള്ള നീക്കങ്ങൾക്ക് നിലവിൽ അമേരിക്കൻ കരസേനയെ നേരിട്ട് യുദ്ധക്കളത്തിലേക്ക് ഇറക്കേണ്ടി വരുമെന്ന് കരുതുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Comments
Please Login to comment.
LATEST NEWS
എസ് എം എ കുട്ടികളുടെ മരുന്ന് മാറ്റം ശാസ്ത്രീയ ഫലം വരുന്നത് വരെ നിർത്തി വെക്കണം, പഴയ മരുന്ന് തുടരണം, എല്ലാ ജില്ലയിലും പരിശോധന വേണം - കേരള ഡെവലപ്മെന്റ് ഫോറം
സ്കൂട്ടർ ഇടിച്ച് കാൽ നട യാത്രക്കാരിയായ വയോധിക മരിച്ചു
ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് സമര ജ്വാലകൾ പടരട്ടെ
കൊയിലാണ്ടിയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി