Wednesday, September 09, 2026
News99 Kerala

കുമ്പള ആരിക്കാടിയിലെ താത്കാലിക ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

Logo
Kerala February 05, 2026 | 05:56 AM
News Image
കാസര്‍ഗോഡ്: ജനരോഷം ശക്തമായ കാസര്‍ഗോഡ് കുമ്പള ആരിക്കാടിയിലെ താത്കാലിക ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നു. അടുത്ത അഞ്ച് മണിക്കൂറിനുള്ളില്‍ ടോള്‍ പിരിവ് പൂര്‍ണ്ണമായും നിലയ്ക്കും. കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്രയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നിതിന്‍ ഗഡ്കരി രൂപീകരിച്ച പ്രത്യേക സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തീരുമാനമല്ല ഇതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
ടോള്‍ പൂട്ടിക്കാന്‍ ഇടപെട്ടത് രാജീവ് ചന്ദ്രശേഖറും ജില്ലാ നേതൃത്വവുമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷ എം.എല്‍. അശ്വിനി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ജില്ലാ കമ്മിറ്റി നടത്തിയ ഇടപെടലുകള്‍ അവര്‍ വിശദീകരിച്ചു. സെപ്റ്റംബറില്‍ തന്നെ രാജീവ് ചന്ദ്രശേഖര്‍ നിതിന്‍ ഗഡ്കരിക്ക് കത്ത് നല്‍കിയിരുന്നു.ടോള്‍ പ്ലാസ നിര്‍ത്തലാക്കിയതിന്റെ ക്രെഡിറ്റിനെച്ചൊല്ലി ബിജെപിയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമാകുന്ന സൂചനകളാണ് പുറത്തുവരുന്നത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം