നിറമരുതൂർ വള്ളിക്കാഞ്ഞിരം
പി. പി. ഇബ്രാഹിം മാസ്റ്റർ (83)
നിറമരുതൂർ വള്ളിക്കാഞ്ഞിരം സ്വദേശി പി. പി. ഇബ്രാഹിം മാസ്റ്റർ അന്തരിച്ചു.
മരണം: 21-Jan-2026.
നിറമരുതൂർ വള്ളിക്കാഞ്ഞിരം സ്വദേശിയും മുസ്ലിം ലീഗ് നേതാവുമായ പി. പി. ഇബ്രാഹിം മാസ്റ്റർ (83) നിര്യാതനായി
ഖബറടക്കം ഇന്ന് (ബുധൻ) രാവിലെ 10 മണിക്ക് ഭാര്യ പരേതയായ ഫാത്തിമ. വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബറ് സ്ഥാനിൽ. അവിഭക്ത താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രടറി, വള്ളിക്കാഞ്ഞിരം മഹല്ല് വൈസ് പ്രസിഡന്റ്, താനൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ്, താനാളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഏഴൂർ എം ഡി പി എസ് യു പി സ്കൂൾ അധ്യാപകൻ, നിറമരുതൂർ കോരങ്ങത്ത് എ എം എൽ പി സ്കൂൾ പ്രധാനാധ്യാപകൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. പുത്തൻതെരു എ എൽ പി സ്കൂൾ മാനേജർ ആണ്. മക്കൾ :- ഷാഹിന (എടക്കുളം ജി എം എൽ പി സ്കൂൾ പ്രധാനാധ്യാപിക ), ഷാഹിദ, ഷാഹിറ, ഡോ.ഷാജിത ( അധ്യാപിക, ജി എച്ച് എസ് എസ് നിറമരുതൂർ), ഷംലി (അധ്യാപിക, പുത്തൻതെരു ALP സ്കൂൾ ). മരുമക്കൾ : ഷെരീഫ് (കൊട്ടേക്കാട് ), അബ്ദുൽ കാദർ(ചക്കര മൂല ), ബീരാൻ കുട്ടി എന്ന ബാപ്പുട്ടി (ദേവധാർ), അബ്ദുൽ റാഫി ( അധ്യാപകൻ, എം ഡി പി എസ് യു പി എസ്, ഏഴൂർ ), അഫ്സൽ (ദേവധാർ ടോൾ).*
*സഹോദരങ്ങൾ:
മൊയ്തീൻ ഹാജി, ഉമ്മർ ഹാജി, മുഹമ്മദ് എന്ന കോയക്കുട്ടി മാസ്റ്റർ, ഖദീജ ബീവി, ഫാത്തിമ, സൈനബ