Thursday, September 10, 2026
News99 Kerala

കന്നഡ ചലച്ചിത്ര നടിയും മുൻ ബിഗ് ബോസ് താരവുമായ കൃഷി തപണ്ടയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ സുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി

Logo
National June 26, 2026 | 08:53 AM
News Image

ബുധനാഴ്ച രാത്രിയാണ് ബെംഗളൂരു ആർ.ആർ നഗറിലുള്ള കൃഷിയുടെ ഫ്ലാറ്റിൽ സുഹൃത്തായ വൈശാഖ് (45) എന്ന ബിസിനസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക വിവരങ്ങൾ പ്രകാരം ഇത് ഒരു ആത്മഹത്യയാണെന്ന് പൊലീസ് കരുതുന്നു. കൃഷി തപണ്ട ആ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. അവർ നെലമംഗല എന്ന സ്ഥലത്തായിരുന്നു. രാത്രി തിരികെ ഫ്ലാറ്റിലെത്തി സ്വന്തം താക്കോൽ ഉപയോഗിച്ച് വീട് തുറന്നപ്പോഴാണ് വൈശാഖിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ കൃഷി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ജീവിതം മടുത്തുവെന്നും താൻ ജീവനൊടുക്കാൻ പോകുകയാണെന്നും കാണിച്ച് മരണത്തിന് തൊട്ടുമുമ്പ് വൈശാഖ് കൃഷിക്ക് ഫോൺ കോളുകളും സന്ദേശങ്ങളും അയച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ബംഗളൂരു ഗിരിനഗർ സ്വദേശിയായ വൈശാഖ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കൃഷിയുടെ അറിവോടെയാണ് ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഒരു പ്രമുഖ വ്യവസായിയെ ഭീഷണിപ്പെടുത്തി 7 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഈ വർഷം ഫെബ്രുവരിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വൈശാഖിന്റെ ഭാര്യ മേഘ്നയുടെ പരാതിയിൽ ആർ.ആർ നഗർ പൊലീസ് അസ്വാഭാവിക മരണത്തിന് (UDR) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുള്ളതായി കുടുംബം പരാതിപ്പെട്ടിട്ടില്ല. പൊലീസ് കൃഷി തപണ്ടയുടെ മൊഴി രേഖപ്പെടുത്തുകയും അന്വേഷണം തുടരുകയും ചെയ്യുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം