Wednesday, September 09, 2026
News99 Kerala

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ 52-ാം ജന്മദിനം പ്രമാണിച്ച് സംസ്ഥാനത്തെ മൂന്ന് പ്രധാന മൃഗശാലകളിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു.

Logo
National June 19, 2026 | 05:31 AM
News Image


തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ ജന്മദിനമായ പെൺകുട്ടി
ജൂൺ 21, 22 തീയതികളിലാണ് കുട്ടികൾക്കും മുതിർന്നവർക്കും എൻട്രി ഫീസില്ലാതെ മൃഗശാലകൾ സന്ദർശിക്കാനുള്ള അവസരമൊരുക്കുന്നത്.
തമിഴ്നാട് വനംവകുപ്പ് മന്ത്രി ആർ.വി. രഞ്ജിത് കുമാറാണ് സർക്കാരിന്റെ ഈ പ്രത്യേക സമ്മാനം പ്രഖ്യാപിച്ചത്

വണ്ടലൂരിലെ അറിഞ്ജർ അണ്ണാ സുവോളജിക്കൽ പാർക്ക്, വെല്ലൂർ ജില്ലയിലെ അമിർതി സുവോളജിക്കൽ പാർക്ക്, സേലത്തെ കുറുമ്പപ്പട്ടി സുവോളജിക്കൽ പാർക്ക് എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് ഈ ആനുകൂല്യം ലഭിക്കുക.
സൗജന്യ പ്രവേശനത്തിനായി സന്ദർശകർ ഓൺലൈനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്

രണ്ട് ദിവസങ്ങളിലായി ഏകദേശം ഒരു കോടി രൂപയുടെ ടിക്കറ്റ് വരുമാനമാണ് കണക്കാക്കുന്നത്.
മൃഗശാലകൾക്കോ സർക്കാരിനോ സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കാൻ, ഈ തുക മന്ത്രിയുടെയും സഹോദരങ്ങളുടെയും കുടുംബ ട്രസ്റ്റ് പൂർണ്ണമായും സർക്കാരിലേക്ക് അടയ്ക്കുമെന്ന് വാർത്താ സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.
"കുട്ടികൾ ഞങ്ങൾക്ക് ദൈവങ്ങളെപ്പോലെയാണ്, അവരുടെ സന്തോഷത്തിന് വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്," മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, വണ്ടലൂർ മൃഗശാലയിൽ കടുത്ത തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ദിവസേന പരമാവധി 50,000 പേർക്ക് മാത്രമായിരിക്കും ഇവിടെ ഓൺലൈൻ ടിക്കറ്റുകൾ അനുവദിക്കുക.
ഇതിന് പുറമെ നേരിട്ട് എത്തുന്നവരെ, മൃഗശാലയ്ക്കുള്ളിലെ തിരക്ക് പരിഗണിച്ച് മാത്രമേ അകത്തേക്ക് കടത്തിവിടുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം