Wednesday, September 09, 2026
News99 Kerala

സൈനിക ടാങ്കുകളിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്നുള്ള ഓപറേഷൻ വേണ്ട. ജൂത റ്റബ്ബിമാരുടെ കടുത്ത എതിർപ്പിൽ തീരുമാനം പിൻവലിച്ച് ഇസ്രയേൽ് സൈന്യം

Logo
International June 17, 2026 | 01:44 PM
News Image
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ കടുത്ത സമ്മർദങ്ങൾക്കിടയിൽ ഇസ്രയേൽ പ്രതിരോധ സേനയിൽ(ഐഡിഎഫ്) പുതിയ പ്രതിസന്ധി സൃഷ്ടിച്ച് ജൂത റബ്ബിമാരുടെ പ്രതിഷേധം. സൈന്യത്തിന്റെ അതീവ നിർണായകമായ ആർമർഡ് കോർപ്‌സിലേക്ക് വനിതാ സൈനികരെ ഉൾപ്പെടുത്താനുള്ള ഇസ്രയേൽ സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെ, തീവ്ര യാഥാസ്ഥിതിക ജൂത മതനേതാക്കളായ റബ്ബിമാർ പരസ്യ ബഹിഷ്‌കരണാഹ്വാനവുമായി രംഗത്തെത്തിരിക്കുന്നു . വിദ്യാർത്ഥികളെ ഇനിമുതൽ ടാങ്ക് യൂണിറ്റുകളിലേക്ക് അയക്കില്ലെന്ന പുരോഹിതന്മാരുടെ ശക്തമായ ഭീഷണിയെ തുടർന്ന്, ഒടുവിൽ സൈന്യത്തിന് കടുത്ത നിലപാടുകളിൽനിന്നു പിൻവാങ്ങേണ്ടി വന്നിരിക്കുന്നു.

സൈനിക ടാങ്കുകൾക്കുള്ളിൽ പുരുഷന്മാരും സ്ത്രീകളും ഒന്നിച്ച് ഇരുന്ന് ഓപറേഷൻ നടത്തുന്ന യാതൊരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഇസ്രയേൽ സൈന്യം ഔദ്യോഗികമായി വ്യക്തമാക്കിയത് . ഇസ്രയേലിലെ പ്രമുഖരായ 25 'ഹെസ്ഡർ യെഷിവ' മതപാഠശാലാ തലവന്മാരായ റബ്ബിമാർ ഒന്നിച്ച് ഒപ്പിട്ട കത്താണ് സൈന്യത്തെ പ്രതിരോധത്തിലാക്കിയിരിക്കുന്നത് . തോറ പഠനത്തോടൊപ്പം ഇസ്രയേൽ സൈന്യത്തിൽ നിർബന്ധിത സൈനിക സേവനം അനുഷ്ഠിക്കുന്ന തീവ്ര മതവിശ്വാസികളായ യുവാക്കളുടെ പ്രധാന കേന്ദ്രങ്ങളാണിവ.

ഒരു ടാങ്കിനുള്ളിലെ ഇടുങ്ങിയതും ദിവസങ്ങളോളം അടച്ചുപൂട്ടിയതുമായ അന്തരീക്ഷമാണ് മതനേതാക്കളെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നത് . ദിവസങ്ങളോളം നീളുന്ന യുദ്ധമുഖങ്ങളിൽ, ഒരു ചെറിയ ഇരുമ്പ് പെട്ടിക്കുള്ളിൽ ഇരുന്നുകൊണ്ട് സൈനികർക്ക് തങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കേണ്ടി വരാറുണ്ട്. കടുത്ത മതവിശ്വാസികളായ യഹൂദ യുവാക്കൾക്ക് സ്ത്രീകളോടൊപ്പം ഇത്രയും ഇടുങ്ങിയ സ്ഥലത്ത് ദിവസങ്ങളോളം കഴിയേണ്ടി വരുന്നത് അവരുടെ മതപരമായ മര്യാദകൾക്കും ധാർമികതയ്ക്കും വിരുദ്ധമാണെന്നാണ് റബ്ബികളുടെ വാദം. യഹൂദ മതനിയമപ്രകാരം ഇത്തരമൊരു വ്യവസ്ഥിതിയിൽ ടാങ്ക് യൂണിറ്റുകളിൽ സേവനമനുഷ്ഠിക്കുന്നത് പൂർണമായും നിരോധിക്കപ്പെട്ട ഒന്നാണെന്നും അവർ വ്യക്തമാക്കിയത്.

റബ്ബികളുടെ കടുത്ത ഭീഷണിക്ക് മുന്നിൽ ഒടുവിൽ ഇസ്രയേൽ സൈന്യത്തിന് തങ്ങളുടെ തന്ത്രങ്ങൾ മാറ്റേണ്ടി വന്നിരിക്കുന്നു . ആർമർഡ് കോർപ്‌സിനുള്ളിൽ പുരുഷന്മാരെയും സ്ത്രീകളും മിക്‌സ് ചെയ്ത് വിന്യസിക്കില്ലെന്ന് ഐ.ഡി.എഫ് വ്യക്തമാക്കിയിരിക്കുന്നു . പുതിയ തീരുമാനപ്രകാരം, വനിതാ സൈനികരുടെ ടാങ്ക് ഓപറേഷൻ പ്രോഗ്രാം പൂർണമായും 'ബോർഡർ ഡിഫൻസ് കോർപ്‌സിന്റെ' കീഴിലേക്ക് മാറ്റിസ്ഥാപിക്കാൻ തീരുമാനിചിരിക്കുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം