Saturday, June 06, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

ജില്ലാ കളക്ടർ കെ സുധീർ ചുമതലയേറ്റു

Logo
Editors Pick May 25, 2026 | 12:24 PM
News Image
പാലക്കാട് ജില്ലാ കളക്ടറായി കെ സുധീർ ചുമതലയേറ്റു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടറായി സേവനം ചെയ്തുവരികയായിരുന്ന ഇദ്ദേഹം 2018-ലെ കേരള കേഡർ ഐ.എ.എസ്. ബാച്ച് ഉദ്യോഗസ്‌ഥനാണ്.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദം നേടിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്.

സ്വകാര്യമേഖലയിൽ ഉൾപ്പെടെ ജോലി ചെയ്ത ഇദ്ദേഹം വ്യവസായ വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് സർക്കാർ സേവനം ആരംഭിച്ചത്. വകുപ്പിൽ അഡീഷനൽ ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണ് ഐഎഎസ് ലഭിക്കുന്നത്. എൻട്രൻസ് കമ്മിഷണർ, സിവിൽ സർവീസ് അക്കാദമി ഡയറക്ടർ, ഹാൻഡ്‍ലൂം ഡയറക്ടർ, ന്യൂനപക്ഷ വികസന ഡയറക്ടർ എന്നീ ചുമതലകളും വഹിച്ചു. 2023 മുതൽ ഉന്നത വിദ്യാഭ്യാസ വകുപ്പിലാണ് പ്രവർത്തിച്ചിരുന്നത്.
ആരോഗ്യവകുപ്പ് ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ബിന്ദുവാണ് ഭാര്യ. മീനാക്ഷി,മേഘ എന്നിവർ മക്കളാണ്.

മാലിന്യ നിർമാർജ്ജനം പട്ടയം, നെല്ല് സംഭരണം എന്നിവ മുൻഗണനാ വിഷയങ്ങൾ

ജില്ലയിൽ മാലിന്യ നിർമാർജ്ജനം,പട്ടയം, നെല്ല് സംഭരണം തുടങ്ങിയവ മുൻഗണനാ വിഷയങ്ങളായിരിക്കുമെന്ന് ജില്ലാ കളക്ടറായി ചുമതലയേറ്റ കെ സുധീർ പറഞ്ഞു. ജില്ലയിൽ പൂർത്തീകരിക്കാനുള്ള പ്രധാന പദ്ധതികൾക്ക് മുൻതൂക്കം നൽകുന്നതോടൊപ്പം ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും പ്രഥമ പരിഗണന നൽകും. മാലിന്യ നിർമാർജനം, വ്യവസായം വികസനത്തിൻ്റെ മൂല്യവർദ്ധനവ്, നെല്ല് സംഭരണം, വ്യാവസായിക ഇടനാഴി, സമാർട്ട്സിറ്റി, പട്ടികജാതി വികസനം എന്നീ ജില്ലയുടെ വിവിധ മേഖലകളിലെ പ്രശ്‌നങ്ങൾക്ക് പ്രാധാന്യം നൽകും. കുട്ടികളിലും, യുവാക്കളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് എക്‌സൈസ് പോലീസ് വകുപ്പുകളുമായി സഹകരിച്ച് നടപടികൾ ഊർജിതമാക്കും. കുട്ടികളിൽ ആത്മഹത്യ പ്രവണത വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സ്കൂളുകളും , കോളേജുകളും കേന്ദ്രീകരിച്ച് കൗൺസിലിങ് ശക്തമാക്കും , കുട്ടികളിലെ അമിതമൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കും. കൗൺസിലർമാരുടെ അഭാവം പരിഹരിക്കും. ജലലഭ്യത ഉറപ്പ് വരുത്തുന്നതോടൊപ്പം ഭൂഗർഭജലം പരിധിയിൽ കുടുതൽ ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പരിസ്ഥിതിയെ പരിഗണിച്ചു കൊണ്ട് വ്യാവസായിക രംഗം പരിപോഷിപ്പിക്കും. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ അതിവേഗം പരിഹാരം കാണാൻ ശ്രമിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ചുമതല ഏറ്റെടുത്ത ശേഷം ജില്ലയിലെ പ്രധാന വിഷയങ്ങളെ സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിൽ ജില്ലാ കളക്ടർ ചർച്ച നടത്തി.

Comments
Please Login to comment.
LATEST NEWS
ന്യൂനപക്ഷങ്ങൾക്കും ദളീതർക്കുമെതിരായ അക്രമം തടയാൻ കോൺഗ്രസിന്റെ നിർണായക നീക്കം. പൊതുവായ പ്രശ്‌നങ്ങൾ ഒന്നിച്ച് നേരിടുന്നതിനായി രാജ്യത്തുടനീളം ദളിത് - ന്യൂനപക്ഷ സഖ്യങ്ങൾ രൂപീകരിക്കുന്നു.
ഫലസ്തീൻ കുടുംബത്തിൻ്റെ കാറിന് നേരെ ഇസ്രായേൽ വെടിവെപ്പ് .വെസ്റ്റ് ബാങ്കിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു.
നടൻ സലിം കുമാർ ആശുപത്രിയിൽ; ഗുരുതരാവസ്ഥയിൽ
നീറ്റ് - സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക
ഇസ്രയേൽ ആക്രമണത്തിൽ ഉമ്മ കൊല്ലപ്പെട്ടു, ഒരു കാലും നഷ്ടപ്പെട്ടു. 3 ശസ്ത്രക്രിയകൾക്ക് വിധേയമായി 40 ദിവസം പ്രായമായ പിഞ്ചുകുഞ്ഞ്.
മോദി സർക്കാർ ഒരു വർഷത്തിനകം താഴെ വീഴും; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ നീക്കം' രാഹുലിൻറെ പ്രവച‌നത്തിന് പിന്നിലെന്ത്?
സംസ്ഥാനത്ത് മഴ ശക്തം: രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്; ,
പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷ തോട്ടമൊരുക്കി ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ