Thursday, September 10, 2026
News99 Kerala

പണക്കൊഴുപ്പിന്റെ പടക്കുതിരകളെ വീഴ്ത്തിയ സാധാരണക്കാരി തമിഴ് മണ്ണിൽ താഹിറ കുറിച്ച പുതിയ ചരിത്രം!

Logo
Story May 13, 2026 | 08:21 AM
News Image

രാഷ്ട്രീയം എന്നത് കോടീശ്വരന്മാർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണെന്ന പൊതുബോധത്തിന് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പെൺകരുത്ത് തിരുത്തു കുറിച്ചിരിക്കുന്നു... തമിഴക വെട്രി കഴകത്തിന്റെ (TVK) വിപ്ലവകരമായ വിജയങ്ങളിൽ റാണിപ്പേട്ട് മണ്ഡലത്തിലെ താഹിറയുടെ വിജയം ജനാധിപത്യത്തിന്റെ യഥാർത്ഥ വിജയമാണ്...

മുൻ മന്ത്രിയും ഡി.എം.കെയുടെ അതികായനുമായ ആർ. ഗാന്ധിയെ പോലൊരു കരുത്തനെയാണ് താഹിറയെന്ന സാധാരണക്കാരി തറ പറ്റിച്ചത്...

2021-ൽ 16,000-ത്തിന് മുകളിൽ ഭൂരിപക്ഷം നേടിയ ഗാന്ധിയെ, അയ്യായിരത്തിലേറെ വോട്ടുകൾക്ക് പിന്നിലാക്കി താഹിറ റാണിപ്പേട്ടിന്റെ പ്രിയങ്കരിയായി മാറി...

ഈ വിജയത്തിന് തിളക്കമേറുന്നത് മറ്റൊന്നു കൊണ്ടല്ല, താഹിറയുടെ ലളിതമായ ജീവിത പശ്ചാത്തലം കൊണ്ടാണ്. ആയിരക്കണക്കിന് കോടികളുടെ ആസ്തിയുള്ള സ്ഥാനാർത്ഥികൾ വാശിയോടെ പൊരുതിയ ഒരു തിരഞ്ഞെടുപ്പിൽ, കൈവശം വെറും 33,000 രൂപ മാത്രം സമ്പാദ്യമുള്ള, പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള ഈ പെൺകുട്ടി വിജയിച്ചു കയറിയത് അഴിമതിക്കറയില്ലാത്ത തന്റെ ട്രാക്ക് റെക്കോർഡ് ഒന്നുകൊണ്ട് മാത്രമാണ്...

നടൻ വിജയ്‌യുടെ ആരാധക സംഘടനയിലൂടെ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ച താഹിറ, ജനങ്ങൾക്കിടയിൽ ഒരാളായി പ്രവർത്തിച്ചാണ് ഈ വിജയം പിടിച്ചെടുത്തത്. അയ്യായിരം കോടിയുടെ ആസ്തിയുള്ള വമ്പന്മാർ അണിനിരന്ന തിരഞ്ഞെടുപ്പ് ഗോദയിൽ, പണക്കൊഴുപ്പിന് മുകളിൽ സാധാരണക്കാരന്റെ ഇച്ഛാശക്തി വിജയിക്കുമെന്ന് താഹിറ തെളിയിച്ചു കഴിഞ്ഞു...

ഇത് മാറ്റത്തിന്റെ കാറ്റാണ്... സാധാരണക്കാരന്റെ ശബ്ദം നിയമസഭയിൽ മുഴങ്ങാൻ പോകുന്നതിന്റെ തുടക്കം!
അഭിമാനമായി താഹിറ, കരുത്തായി T

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം