Wednesday, September 09, 2026
News99 Kerala

അമേരിക്കയായും സയണിസ്റ്റ് ഭരണകൂടത്തെയും ഒരുപോലെ ഭയപ്പെടുത്തുന്ന പുതിയ ആയുധം ഉടൻ പുറത്തിറക്കുമെന്ന് ഇറാൻ

Logo
International April 30, 2026 | 09:44 AM
News Image
അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും ഒരുപോലെ ഭയപ്പെടുന്ന അത്യാധുനികമായ പുതിയ ആയുധം ഉടൻ പുറത്തിറക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ നാവികസേനാ മേധാവി റിയർ അഡ്മിറൽ ഷഹറാം ഇറാനിയാണ് ഇക്കാര്യം വെളിപ്പെടുത്തി. ശത്രുക്കളുടെ തൊട്ടടുത്ത് തന്നെ ഈ ആയുധം വിന്യസിക്കുമെന്നും, ഇതിന്റെ പ്രഹരശേഷി കണ്ട് ശത്രുക്കൾക്ക് ഹൃദയാഘാതം ഉണ്ടാകില്ലെന്ന് താൻ പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചിരിക്കുന്നു . ഇറാനെതിരെയുള്ള നീക്കങ്ങളിൽ അമേരിക്കയും ഇസ്രയേലും വലിയ പരാജയമാണ് നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരിക്കുന്നു .

ഫെബ്രുവരി അവസാന വാരം ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആരംഭിച്ച യുദ്ധത്തിന് 'ഓപറേഷൻ ട്രൂ പ്രോമിസ് 4'ലൂടെ ശക്തമായ മറുപടിയാണ് നൽക. നൂറുകണക്കിന് ബാലിസ്റ്റിക്, ഹൈപ്പർസോണിക് മിസൈലുകളും ഡ്രോണുകളുമാണ് ശത്രുകേന്ദ്രങ്ങളിലേക്ക് തൊടുത്തത്. അമേരിക്കൻ വിമാനവാഹിനി കപ്പലായ എബ്രഹാം ലിങ്കണ് നേരെ ഇറാൻ നാവികസേന ഏഴുതവണ മിസൈൽ ആക്രമണം നടത്തിയതായും ഷഹറാം ഇറാനി സ്ഥിരീകരിച്ചിരിക്കുന്നു . ഈ ആക്രമണങ്ങളെത്തുടർന്ന് വിമാനങ്ങൾ പറത്താനോ സൈനിക നീക്കങ്ങൾ നടത്താനോ കഴിയാതെ കപ്പൽ നിശ്ചലമായ അവസ്ഥയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

അറബിക്കടൽ ഭാഗത്തുനിന്ന് ഹോർമുസ് കടലിടുക്ക് ഇറാൻ നിലവിൽ അടച്ചിരിക്കുകയാണ്. ശത്രു കപ്പലുകൾ കൂടുതൽ അടുത്തേക്ക് വന്നാൽ ഒട്ടും വൈകാതെ സൈനിക നടപടി സ്വീകരിക്കുമെന്നാണ് താക്കീത്. ലോകത്തിലെ പ്രധാന ഊർജ ഗതാഗത പാതകളിലൊന്നിന് മേലുള്ള ഇറാന്റെ നിയന്ത്രണം അമേരിക്കൻ സഖ്യത്തിന് വലിയ തിരിച്ചടിയാണ്. മൂന്ന് പ്രധാന സമുദ്ര പാതകൾ ഇറാന്റെ സ്വാധീനവലയത്തിലാണെന്നും കടലിൽ തങ്ങൾക്കുള്ള മേധാവിത്വം പ്രതിരോധത്തിന് കരുത്തേകുന്നുവെന്നും നാവികസേനാ മേധാവി പറഞ്ഞിരിക്കുന്നു

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം