Wednesday, September 09, 2026
News99 Kerala

യുഎസിൽ പുരുഷ്ന്മാരേക്കാൾ കൂടുതൽ കഞ്ചാവ് ഉപയോഗിക്കുന്നത് സ്ത്രീകളെന്ന്

Logo
International April 20, 2026 | 06:40 AM
News Image
അമേരിക്കയിൽ കഞ്ചാവ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി റിപ്പോർട്ട് . കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കഞ്ചാവിന്റെ വൈദ്യശാസ്ത്രപരമായ ഉപയോഗങ്ങളെക്കുറിച്ച് ആഴത്തിൽ പഠനം നടത്തുന്ന സിഎൻഎന്നിന്റെ ചീഫ് മെഡിക്കൽ കറസ്‌പോണ്ടന്റ് ഡോക്ടർ സഞ്ജയ് ഗുപ്തയാണ് തന്റെ റിപ്പോർട്ടിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കഞ്ചാവ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം അമേരിക്കയിൽ മുൻപത്തേക്കാൾ വലിയ രീതിയിൽ വർധിച്ചിരിക്കുന്നുവെന്നും, ചില കണക്കുകൾ പ്രകാരം ഇപ്പോൾ ഈ കാര്യത്തിൽ സ്ത്രീകൾ പുരുഷന്മാരെ മറികടന്നിരിക്കുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. ഈ വർധനവ് വെറുമൊരു വിനോദം എന്നതിനേക്കാൾ ഉപരി ആധുനിക വൈദ്യശാസ്ത്രം വേണ്ടത്ര പരിഗണിക്കാത്ത പല ശാരീരിക-മാനസിക പ്രശ്‌നങ്ങൾക്കുമുള്ള ഒരു പരിഹാരമായിട്ടാണ് സ്ത്രീകൾ ഇതിനെ കണ്ടിരിക്കുന്നത് .

യുഎസിലെ പല സ്ത്രീകളും കഞ്ചാവിനെ ഇപ്പോൾ ഒരു ജീവരക്ഷാ ഔഷധമായിട്ടാണ് കാണുന്നതെന്ന് എന്ന് ഡോ. ഗുപ്ത നിരീക്ഷിക്കുന്നത് . അർബുദ ചികിത്സയുടെ പാർശ്വഫലങ്ങൾ അനുഭവിക്കുന്ന മുത്തശ്ശിമാർ, എൻഡോമെട്രിയോസിസ് എന്ന വേദനാജനകമായ രോഗാവസ്ഥയുമായി മല്ലിടുന്ന കായികതാരങ്ങൾ, ആർത്തവവിരാമകാലത്തെ ഉറക്കമില്ലായ്മയും മാനസികാവസ്ഥയിലുള്ള മാറ്റങ്ങളും നേരിടുന്ന അധ്യാപകർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള സ്ത്രീകൾ ഇന്ന് കഞ്ചാവിനെ ആശ്രയിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് . പരമ്പരാഗത വൈദ്യശാസ്ത്രം തങ്ങളുടെ പ്രശ്‌നങ്ങളെ അവഗണിക്കുകയോ അല്ലെങ്കിൽ നൽകുന്ന മരുന്നുകൾ ഫലപ്രദമല്ലാതിരിക്കുകയോ ചെയ്യുമ്പോഴാണ് ഇവർ ഈ വഴി തിരഞ്ഞെടുതിരിക്കുന്നത്. സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങളെ ചരിത്രപരമായിത്തന്നെ വൈദ്യശാസ്ത്ര ലോകം പലപ്പോഴും കുറച്ചുകാണുകയോ മാനസിക സമ്മർദ്ദം എന്ന് പറഞ്ഞ് തള്ളിക്കളയുകയോ ചെയ്തിട്ടുണ്ടെന്നും, ഇത് സ്ത്രീകളെ സ്വയം ചികിത്സാ രീതികളിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

കഞ്ചാവ് ഉപയോഗിക്കുന്ന അമ്മമാരുടെ കൂട്ടായ്മകളെക്കുറിച്ചും ഡോ. ഗുപ്ത ഈ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. കുട്ടികളെ വളർത്തുന്നതിനിടയിലുള്ള കഠിനമായ മാനസിക സമ്മർദ്ദവും ശീതകാല അസ്വസ്ഥതകളും ലഘൂകരിക്കാൻ ഇവർ കഞ്ചാവ് ഉപയോഗിക്കുന്നത് . എന്നാൽ ഇതോടൊപ്പം തന്നെ ഗൗരവകരമായ ചില മുന്നറിയിപ്പുകളും അദ്ദേഹം നൽകുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം